– – –
വിനോദ്,
വയസ്സ് 48. ഏകദേശം ആറടി ഉയരം, അതിനൊത്ത തടി, നല്ല ആരോഗ്യം. ഭാര്യയും ഒരു മകളും മാത്രം. മകളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി. ഇപ്പോൾ വീട്ടിൽ ഭാര്യ മാത്രം. വിനോദിന് എന്താണ് ജോലി എന്ന് ചോദിച്ചാൽ ആർക്കും കൃത്യമായി അറിയില്ല. വീട്ടിലുള്ളവരോടും, നാട്ടിലുള്ളവരോടും പറഞ്ഞിരിക്കുന്നത് ഏതോ ഒരു കമ്പനിയിൽ വാച്ച്മാൻ ആണെന്നാണ്. പലപ്പോഴും ഡ്യൂട്ടി രാത്രിയായിരിക്കും.
ഒരു സാധാരണ വാച്ച്മാന്റെ വീട്ടിൽ കാണുന്ന സാധനങ്ങളല്ല അവന്റെ വീട്ടിൽ ഉള്ളത്. എല്ലാ ആധുനിക ഉപകരണങ്ങളും ഉണ്ട് . വീടാണെങ്കിൽ അടി പൊളി, പൈസക്ക് ഒരിക്കലും ക്ഷാമം ഉണ്ടായിട്ടില്ല. ദിവ്യയുടെ കല്യാണത്തിന് തന്നെ ചെലവാക്കിയത് ലക്ഷങ്ങളാണ്. ഇഷ്ടംപോലെ സ്വർണവും പൈസയും കൊടുത്താണ് കല്യാണം നടത്തിയത്.
അച്ഛന്റെ കൈയിലെ ഓരോ സാധനവും ദിവ്യക്ക് അറിയാം. പലപ്പോഴും അച്ചന്റെ കൈയിലെ കിറ്റ് കണ്ട് അവൾ ചോദിച്ചിട്ടുണ്ട്. എന്തിനാണ് ഇങ്ങിനെ ഒരു ചെറിയ ബാഗ് പോലുള്ള സാധനത്തിൽ ഇത്രയധികം ചാവികളും, മറ്റ് ഉപകരണങ്ങളും എന്ന്, അപ്പോഴൊക്കെ അതെല്ലാം കമ്പനിയിലേതാണെന്ന് അയാൾ പറയുമായിരുന്നു. .
അവൾ പിന്നെ കൂടുതൽ ഒന്നും ചോതിക്കാറില്ല. എന്തിന് ചോതിക്കണം? അവൾക്ക് അച്ചനെ അത്രയും വിശ്വാസമാണ് . ഇന്ന് വരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അമ്മയോടും തന്നോടും ഇന്ന് വരെ ചെറുതായിട്ട് പോലും ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല ,
അങ്ങനെ എല്ലാം കൊണ്ടും നല്ലവനായ അച്ചനെ എന്തിന് സംശയിക്കണം. അല്ലെങ്കിൽ തന്നെ സംശയിക്കാൻ എന്തിരിക്കുന്നു?