“നീ പറഞ്ഞാൽ ഇനി എന്തുനോക്കാൻ ഞാനും വിട്ടു”…
ഞാൻ ബാത്‌റൂമിലേക്കും കയറാൻ തിരിഞ്ഞ്..
പെണ്ണ് വീണ്ടും എന്റെ കൈയിൽ കയറി പിടിച്ചു എന്നെ നോക്കി ഒന്നും ചിരിച്ചു…
ഇനി എന്താണ് കുറച്ചു ദിവസം കൊണ്ട് ഇവൾക്ക് ആകെയൊരു മാറ്റം ആണലോ…
“മ്മ് എന്നാ “…
“അതെ ഫംഗ്ഷന് ഇടാനുള്ള ഡ്രസ്സ് ഞാൻ മേടിച്ചിട്ടുണ്ട് “…
“ഓക്കേ “..
കൈയിലെ പിടിവിട്ട് അവൾ റൂമിനു ഇറങ്ങിപോയി..
ഞാൻ ബാത്‌റൂമിൽ കയറി..
കുളിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോൾ ഡ്രസ്സ് ബെഡിൽ ഉണ്ടായിരുന്നു…
ഓവർ ഗ്രീൻ കളർ ഷർട്ടും അതെ കര മുണ്ടും…
ഞാൻ ഡ്രസ്സ് ചെയ്തു ഹാളിൽ എത്തിയപ്പോളാണ് എനിക്കും പറ്റിയ ചതി മനസിലായതു…
എന്റെ ഷർട്ടിന്റെ സെയിം കളർ സാരി ഉടുത്തു ടീച്ചർ നിൽക്കുന്നു..കഴുത്തിൽ ഞാൻ കെട്ടിയ താലിമാല മാത്രം..രണ്ടും കൈയിലും ഓരോ സ്വർണ വള..കാതിൽ കുഞ്ഞി രണ്ടുംജിമ്മികികൾ…
പക്ഷേ പിന്നെയാണ് ഞാൻ സത്യം മനസ്സിലാക്കിയത്..കുടുംബം മുഴുവൻ ഡ്രസ്സ് കോഡ് എന്ന് പറഞ്ഞു ചുവപ്പ് അടിച്ചു നിന്നപോൾ എന്റെ പെണ്ണ് എന്നെ രക്ഷിച്ചു…
സ്‌നേഹ എന്റെ അടുക്കലേക്കും വന്നു..ചെറിയ ഒരു മേക്കപ്പ് മുഖത്തുണ്ട്..മാറൂൺ കളർ സിൽക്ക് സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത്….
ദൈവമേ ഇവളേ കെട്ടിക്കാൻ സമയം ആയാലോ…
“ചേച്ചി പണി തന്നുല്ലെ…”..
എന്റെ അടുത്തേക്കും നിന്നും അവൾ ചോദിച്ചു…
ഞങ്ങൾ മാച്ചിങ് ഡ്രസ്സ് ഇട്ടതു കൊണ്ടായിരിക്കും…