എന്റെ ഭാര്യയുടെ പ്രേണയവും കല്യാണം മുടങ്ങിയതും എങ്ങെനെയെന്നു പറഞ്ഞതാ..മുന്നേ ഈ വിഷയം എന്നോട് സംസാരിച്ചവർ മുഴുവൻ അവളെ ചതിച്ചിട്ടു കല്യാണ ചെക്കൻ ഒളിച്ചോടി പോയന്നായിരിന്നു പറഞ്ഞതും…
“ഇവരും തമ്മിൽ നെഗറ്റീവ് ആയിട്ട് എന്തെങ്കിലും നടന്നിട്ടുണ്ടോ “….
വേറെ ഒന്നും കൊണ്ടല്ല ഞാനും ഒരു ഭർത്താവ് അല്ലെ…
“ആ കാര്യത്തിൽ തന്റെ ടീച്ചർ പോസിറ്റീവാണ്..പക്ഷേ ആരെങ്കിലും ഇഷ്ടമായാൽ നഷ്ടപെടുത്തി കളയാൻ അവൾക്ക് പേടിയാണ്…”..
അതിന്റെ ഇടയിൽ ഫുഡ് വന്നു ഞങ്ങൾ കഴിച്ചു…
“ഇവന്റെ പേര് എന്താ…”…
“രാഹുൽ മേനോൻ…”..
“ലുക്ക് ലൈക് ജെന്റ്ൽമാൻ..”..
“സ്വഭാവം തോട്ടിയാണ്…”…
ഒരു പുച്ഛത്തോടെ നിഷ പറഞ്ഞു…
“ഇവന്റെ മേൽവിലാസം വേണോല്ലോ “…
“സെറ്റ് ചെയാം.”…
“അപ്പോൾ വീണ്ടും കാണാം…”..
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു…
“പോകുയാണോ ഒരു മൂവിയൊക്കെ കണ്ടിട്ട് പോരെ “…
നിഷ എന്റെ കൈയിൽ കയറി പിടിച്ചു…
“പിന്നെ ഒരു ദിവസം ആകട്ടെ..മേഘയും ഫ്രീയാകുബോൾ ഞാൻ വിളികാം “…
“നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നുല്ല “..
“എന്ത് പ്രശ്നം “…
“പക്ഷേ ഇപ്പോളും എന്തോയുണ്ട്.”…
“She not a Good Wife, But She Is Very Good Teacher, I Love My Teachers”…
“ഞാൻ പോട്ടെ ഗോപുസേ..”..
നിഷയെ തിരിച്ചു കേറ്റിവിട്ടും കഴിഞ്ഞു സേവിയെ വിളിക്കാൻ മൊബൈൽ എടുത്തപ്പോളാണ്..മൊബൈലിൽ കുറെ മെസേജ് വന്നു കൂടി കിടക്കുന്നു…