“ചിരിക്കട ചിരിക്ക്…” എന്നും പറഞ്ഞ് സാം അവിടെ വെച്ചിരുന്ന പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയി.
ഇതേ സമയം ഹൃതിക്കും അവന്ടെ അമ്മയും തിരിച്ച് വീട്ടിലേക്ക് പോയി, ജോലി തിരക്ക് കാരണം അവന്ടെ ചേട്ടൻ വന്നില്ല. കുറച്ച് മാസങ്ങൾ ആയിട്ട് ആൾ താമസം ഇല്ലാത്തത് കൊണ്ട് തന്നെ ആകെ പൊടിപിടിച്ച് ഇരിക്കുക ആയിരുന്നു. മണിക്കൂറുകൾ എടുത്ത് വിര്ത്തി ആക്കിയ ശേഷം കൂറേ കാലും കൂടി കഴിഞ്ഞ് അവൻ അവന്റെ റൂമിലേക്ക് പോയി, ഈ വീട്ടിലെ അവന്ടെ ഏറ്റവും പ്രിയപ്പെട്ടതും കൂടുതൽ സമയം ചിലവഴിച്ച സ്ഥലവും…
ആരെയും വിളിക്കണ്ട എന്ന് കരുതി എങ്കിലും, കുറച്ച് നേരം കഴിഞ്ഞപ്പോ അവനെ കാണാൻ കിച്ചു വന്നു. വിശേഷം എല്ലാം ചോദിക്കുന്നതിനും പറയുന്നതിനും മുന്നേ അവന് കിച്ചുവിന്റെ വായയിൽ ഇരിക്കുന്നത് എല്ലാം കേൾക്കേണ്ട വരും എന്ന് ഉറപ്പായിരുന്നു…
“ഒന്ന് നീർത്തട. എല്ലാം കഴിഞ്ഞു ഇപ്പൊ ഞാൻ ഇവിടെ എത്തുകയും ചെയ്ത്, നിനക്കും സുഖം എനിക്കും സുഖം. ഓ.ക്കേ.” ഹൃതിക് പറഞ്ഞു.
“ആ അത് വിട്. എനിക്ക് നിന്നോട് ചോദിക്കാൻ ഉള്ളത് വേറെ ഒരു കാര്യം ആണ്. നിനക്കു സംസാരിക്കാൻ വല്യ താല്പര്യം ഒന്നും ഇല്ല എന്ന് അറിയാം എന്നാലും എനിക്ക് സത്യം അറിഞ്ഞേ പട്ടു” കിച്ചു ചോദിച്ചു. ഒന്നും മനസ്സിലാവാതെ എന്താ എന്ന അർത്ഥത്തിൽ ഹൃതിക് കൈ കൊണ്ട് അവനോട് ചോദിച്ചു.
“എന്താണ് റാഷിക ആയിട്ടുള്ള അവസ്ഥ. നിങ്ങൾ തമ്മിൽ എന്താണ് ഉണ്ടായത് എന്ന് എനിക്ക് അറിയണം” കിച്ചു ചോദിച്ചു. അത് കേട്ടതും ഹൃതിക് കൈ എടുത്ത് തലയിൽ വെച്ചു.