“എന്തൊക്കെ ആട പറയുന്നേ, നിന്ടെ മുഖം കണ്ടിട്ട് തോന്നുന്നില്ലെങ്കിലും ഇത് നീ ഒരു തമാശ പറഞ്ഞതായിട്ടേ ഞാൻ കാണുന്നുള്ളൂ” സാം പറഞ്ഞു. മുഖത്ത് ഭാവമാറ്റം ഒന്നും ഇല്ലാതെ ലോഹിത് അവനെ തിരിച്ച് നോക്കി.
“എടാ അവളുടെ കൂടെ ഞാൻ കംഫോര്ട്ടബിൾ ആണ്, അവൾക്ക് എന്ത് ആവിശ്യം ഉണ്ടെക്കിലും എന്നെ ആണ് വിളിക്കാർ… ഞാൻ ഇതുവരെ ഇങ്ങനെ ഒരു അവസ്ഥയിലൂടെ പോയിട്ടില്ല, നിങ്ങൾക്കും അറിയുന്നത് അല്ലെ… ഞാൻ ആരെയെങ്കിലും പറ്റി നിങ്ങളോട് ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് ഉണ്ട്” ചെറിയ ദേഷ്യവും സങ്കടവും കലർന്ന രീതിയിൽ ലോഹിത് പറഞ്ഞു.
“എടാ നിന്നോട് അവൾ അങ്ങനെ പെരുമാറി എന്ന് കരുതി നീ ഇങ്ങനെ ആണോ അതിന് എടുക്കേണ്ടത്. ചിലപ്പോ നിന്നെ സ്വന്തം അനിയനെ പോലെ ആയിരിക്കും കാണുന്നത്. ഹാ… ആർക്ക് അറിയാം ചിലപ്പോ നിന്നെ സ്വന്തം മോനെ പോലെ ആയിരിക്കും കാണുന്നത്” ഹൃതിക് ബെഡിൽ നിന്നും എഴുനേറ്റ് അവനോട് പറഞ്ഞു.
“എനിക്ക് ജീവിതകാലം മുഴുവൻ കൂടെ കഴിയണം എന്നൊന്നും ഞാൻ പറഞ്ഞില്ലാലോ, ഇഷ്ടമാണ്… അത് നിങ്ങളോട് പറയണം എന്ന് തോന്നി, എന്റെ തെറ്റ്” ലോഹിത് പറഞ്ഞു.
“പിന്നെ അങ്ങനെ ഒക്കെ പറഞ്ഞ ഞങ്ങൾ എന്താ മനസ്സിലാക്കേണ്ടത്, ഓഹ്… എടാ അങ്ങനെ, ഇപ്പൊ ആട മനസ്സിലായത്. നിന്റെ അപ്പ്രോച്ച് എനിക്ക് ഇഷ്ടമായി, ശെരിക്കും ഒരു പെൺ സെറ്റ് ആവുന്നതിന് മുന്നേ ഇങ്ങനെ ഒരാളെ കൂടെ നടക്കുന്നത് നല്ലതാ. പ്രായം കൂടുതൽ ആണ് എന്ന് മാത്രം അല്ല ഡിവോഴ്‌സും ആണലോ, അപ്പൊ അത്യാവശ്യം എക്സ്പീരിയൻസ് ഉണ്ടാവും. നീ മുൻകൈ എടുത്ത് അതൊന്നും ചെയ്‌യേണ്ടി വരില്ല, എല്ലാം അവൾ തുടങ്ങിക്കോളും… നീ അതിന് അനുസരിച്ച്…” ഹൃതിക് പറഞ്ഞ് തീരുന്നതിന് മുന്നേ തന്നെ ലോഹിത് അവന്റെ ചെകിട് നോക്കി ഒരെണ്ണം കൊടുത്തു. പെട്ടന് ഉണ്ടായിരുന്ന അവന്റെ പ്രവർത്തിയിൽ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ഹൃതിക്കും സമീറും അവിടെ നിന്നു.