“അതൊക്കെ വലിയ ട്രാജഡി ആട, ഇവളെ ഒന്ന് നോർമൽ ആകാൻ ഇനി ഇപ്പൊ എന്താണ് ചെയ്യണ്ടത്, എന്തേലും ഐഡിയ…” ലോഹിത് ചോദിച്ചു.
“ഫസ്റ്റ് അടിച്ചത് അല്ലെ, നമക്ക് അതിന്ടെ ചിലവ് എന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ട് പോവാം” സമീർ പറഞ്ഞു.
“ഏയ്… നാൾ പേര് ഒക്കെ ആയിട്ട് എങ്ങനെയാ പോവാ വണ്ടി ഒന്നും ഇല്ലാലോ” ലോഹിത് പറഞ്ഞു.
“അതാണോ മൈരേ പ്രെശ്നം. അതിന് ആദ്യം അവൾ അവിടെ നിന്ന് എണീക്കണ്ടേ. ഇവൻ പറഞ്ഞ ഐഡിയ കൊള്ളാം, ഒന്ന് മോഡിഫിയ ചെയ്ത മതി. പുറത്ത് പോവുന്നതിന് പകരം ഫുഡ് ഇങ്ങോട്ടേക്ക് കൊണ്ട് വരാം, ഓ.ക്കേ. അല്ലെ” ഹൃതിക് പറഞ്ഞു, എല്ലാവർക്കും അത് സമ്മതം ആയിരുന്നു. ഫുഡ് എല്ലാം ഓർഡർ ചെയ്തു, വരാൻ ഏകദേശം ഒരു മണിക്കൂറോളം എടുക്കും, എല്ലാവരും അവിടെ ഇരുന്ന് സംസാരിക്കാനോ വേണ്ടയോ എന്ന് അറിയാതെ പര്സപരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു.
കുറച്ച് കഴിഞ്ഞ് ഭക്ഷണം വന്നു, ടേബിളിൽ ഹൃതിക്കും സാമും കൂടി അതെല്ലാം വിളമ്പി. ലോഹിത് അവളെ വിളിക്കാൻ പോയി, കൂറേ എതിർത്തെങ്കിലും പതിയ അവളും വന്ന് ടേബിളിൽ ഇരുന്നു. കഴിക്കുമ്പോഴും അവളെ ഒന്ന് സന്തോഷപ്പെടുത്താൻ വേണ്ടി ഇവർ ഓരോ തമാശക്കല് പറഞ്ഞ് നോക്കിയെങ്കിലും ഗുണം ഒന്നും ഉണ്ടായില്ല. കഴിച്ച് കഴിഞ്ഞതും ത്രിവേണിക്ക് വേണ്ടി അവർ ഒരു കേക്ക് വാങ്ങിയിരുന്നു.
“ഇതൊന്നും വേണ്ട ലോഹിത് പ്ലീസ്… നിങ്ങൾ ഇതൊക്കെ ചെയ്തത് തന്നെ വലിയ കാര്യം” ത്രിവേണി പറഞ്ഞു.
“അത് പറഞ്ഞ പറ്റില്ല… ഞങ്ങൾ ഇത്രെയും കഷ്ടപ്പെട്ട് കൊണ്ട് വന്ന സ്ഥിതിക്ക്, പ്ലീസ്” എന്നും പറഞ്ഞ് സാം അവന്ടെ കയ്യിൽ ഉണ്ടായിരുന്ന കത്തി അവൾക്ക് നേരെ നീട്ടി. മൂന്നുപേരുടെയും മുഖം കണ്ടപ്പോ അവൾ കൂടുതൽ എതിർക്കാൻ നിൽക്കാതെ കേക്ക് മുറിച്ചു.