വാതിൽ തുറന്ന് കേറിയതും മറ്റ് രണ്ട് പേരും അവന് വേണ്ടി അവിടെ കാത്തിരിപ്പ് ഉണ്ടായിരുന്നു.
“ഹ്മ്മ്, എന്താണ്… എവിടെ ആയിരുന്നു ഇത്രെയും നേരം” ഒരു കളിയാക്കുന്ന ടോണിൽ സമീർ അവനോട് ചോദിച്ചു.
“ഒന്ന് മിണ്ടാതെ ഇരിക്കുമോ. എനിക്ക് ഉറങ്ങണം” എന്നും പറഞ്ഞ് ലോഹിത് തല വഴി പുതപ്പ് മൂടി.
“എന്താടാ എന്ത് പറ്റി നീ ഞങ്ങളോട് കാര്യം പറ” അവിടെ അടുത്തേക്ക് പോയി ഹൃതിക് ചോദിച്ചു. വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നിലേക്കിലും അവളെ ഡിവോഴ്സ് ആയ കാര്യം എല്ലാം ലോഹിത് ഇവരോട് പറഞ്ഞു.
“അതിന് നിനക്കു എന്തിനാടാ ഇത്ര സങ്കടവും ദേഷ്യവും. ഡാ നീ ശെരിക്കും കാര്യം പറഞ്ഞെ, നിനക്ക് അവളോട് വല്ലതും…” ഹൃതിക് ചോദിച്ചു.
“ഏയ്… പെട്ടന് കേട്ടപ്പോ വല്ലാത്തൊരു… എനിക്ക് അറിയില്ല” ചെറിയ പരിഭവത്തോട് കൂടി ലോഹിത് പറഞ്ഞു.
“ഓഹ് ഭാഗ്യം, ഞാൻ അങ്ങ് പേടിച്ച് പോയി നിനക്ക് അവളോട് വല്ലതും തോന്നി തുടങ്ങിയോ എന്ന്. മോനെ ആ പണിക്ക് ഒന്നും നിൽക്കരുത് കേട്ടോ” ഹൃതിക് പറഞ്ഞു. ചെറിയ രീതിയിൽ ദേഷ്യം വന്ന ലോഹിതാവണ്ടേ മുഷ്ടി ചുരുട്ടി, പക്ഷെ ഒന്നും പുറത്തേക്ക് കാണിച്ചില്ല. മറുപടി ഒന്നും കൊടുക്കാതെ അവൻ തിരിഞ്ഞ് കിടന്നു. ഇനി കൂടുതൽ ഒന്നും ചോദിക്കണ്ട എന്ന് സാം ഹൃതികിനോട് ആംഗ്യം കാണിച്ചു.
തിരിഞ്ഞ് കിടാണെങ്കിലും ലോഹിതിന് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ത്രിവേണി കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ആയിരുന്നു എന്ന കാര്യം അവന്ടെ മനസ്സമാധാനം കളഞ്ഞു. ഡിവോഴ്സ് ആയതിന് പിന്നിൽ ഉള്ള കാരണം കണ്ടുപിടിക്കണം എന്നും അവന് ഉണ്ടായിരുന്നു.