നന്ദിനിക്കുട്ടി
Nandinikutty | Author : Ajitha
കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള കഥയാണിത്. വർഷം 2000, നന്ദിനിയെന്ന പെൺകുട്ടിക്ക് പ്രായം 20 ആണ്. അച്ഛൻ രാഘവൻ കൂലിപ്പണിയാണ്, അമ്മ കുഞ്ഞിന്നാളിൽ മരിച്ചു പോയി. അവർ താമസിക്കുന്നത് ഒരു ഓല മേഞ്ഞ ചെറിയൊരു വീട്ടിൽ ആണ്.
എന്നത്തതും പോലെ അവൾ രാവിലെ അടുക്കള ജോലിയിൽ ഏർപ്പെട്ടു. അവളുടെ അച്ഛൻ എണീറ്റപ്പോൾ അവൾ ചായ കൊടുത്തു. അയാൾ അത് കുടിച്ചിട്ട് പല്ല് തേച്ചിട്ട് കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ അയാൾക്ക് വേണ്ടി ദോശ ഉണ്ടാക്കി കൊടുത്തു. എന്നിട്ടവൾ
” അച്ഛാ എനിക്ക് ടൌൺ വരെയൊന്നു പോകണം ”
” എന്തിനാ, എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ആണ് ”
” അ പോയിട്ട് വാ, പൈസ അലമാരിയിൽ ഉണ്ട്, അതെടുത്തോ ”
” ശെരിയച്ച ”
” നീ എപ്പോഴാ പോകുന്നത് ”
” ഇവിടെ കുറച്ചു പണിയുണ്ട് അതുകൊണ്ട് വൈകുന്നേരം ഒരു 4 മണിയാകുമ്പോൾ പോകാം എന്നാണ് വിചാരിക്കുന്നത് ”
” ആ, ഞാനിന്നു കുറച്ചു താമസിക്കും, ”
” അതെന്താ ”
” ഇന്ന് തീർത്തു കൊടുക്കേണ്ട പണിയുണ്ട്, അതാണ് ”
അതും പറഞ്ഞോണ്ട് ദോശ കഴിച്ചിട്ട് അയാൾ ജോലിക്കായി പോയി. തൊട്ടടുത്തെങ്ങും വേറെ വീടുകൾ ഇല്ലാത്തതുകൊണ്ടുതന്നെ, അവൾക്ക് നല്ല ബോറടി ആയിരുന്നു. വീട്ടിലുള്ള ജോലികൾ എല്ലാം ചെയ്തു സമയം അങ്ങനെ പോയി വൈകുന്നേരം 4 മണിയായപ്പോൾ അവൾ ഒന്ന് കുളിച്ചിട്ട്. ഒരു നീല ചുരിദാറും ഇട്ടോണ്ട് ബസ്റ്റോപ്പിൽ ചെന്നു ബസ് കയറി ടൗണിൽ എത്തി. അവൾക്ക് വേണ്ടുന്ന സാധനങ്ങൾ എല്ലാം വാങ്ങിയിട്ട് അവൾ തിരികെ ബസ്റ്റാൻഡിൽ എത്തി.