“ഇനി കുടിക്കരുത് കേട്ടോ “…
“നിയാണെ സത്യം ഇനി കുടിക്കില്ല..”…
🌀🌀🌀
——————————————
“അളിയാ..അളിയാ..”.
സഞ്ജു എന്നെ തട്ടിവിളിച്ചപോൾ ആയിരുന്നു ഞാൻ വീണ്ടും കണ്ണു തുറന്നതും.
“എന്നഡാ..”.
ഞാൻ എഴുന്നേറ്റു അവനെ ദേഷ്യത്തിൽ നോക്കി…
“പോലീസ്..”..
ചെക്കൻ വണ്ടിയും ഓഫ് ചെയ്തു ഇരിക്കുന്നു..
ഇത്രയും പേടിയാണോ ഇവനും..
“നീ ഇറങ്ങി പേപ്പർ കാണിക്കും പ്രശ്നമാകില്ല..”.ഞാൻ സീറ്റിൽ നേരെയിരുന്നു അവനോട് പറഞ്ഞു..
സഞ്ജു പേപ്പർ ഓക്കേ എടുത്തു ഇറങ്ങി..
കുറച്ചു സമയം സിഐയും അവനും സംസാരിച്ചു നിന്നും.തിരിച്ചു വന്നപ്പോൾ സഞ്ജുവിന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു…
“അച്ഛന്റെ പരിചയക്കാരനാ “…
“മ്മ് “…
പോലിസ്കാരനും ഒരു സലാം കാണിച്ചു സഞ്ജു കാർ എടുത്തു…
“അളിയൻ എന്നാ ആലോചിച്ചു കിടക്കുംയിരിന്നു.മുഖത്തും ഒരു ചിരിയുണ്ടായിരുന്നാലോ “..
“ഒന്നും ഇല്ലടാ..”..
ഞങ്ങൾ വീട്ടിൽ തിരിച്ചുയെത്തി…
ഞാൻ വീടിന്റെ അകത്തു കയറി ചെലുബോൾ.അവളുടെ ഫാമിലി മുഴുവൻ ഉണ്ടായിരുന്നു..
എന്നെ കണ്ടു സ്‌നേഹ അടുത്തേക്കും വന്നു…
“ചേച്ചിയുടെ ഫാമിലി മുഴുവൻ sp ആണലോ “…
“നിന്റെ ചേച്ചിയോ..”..
“ഒട്ടും മോശമല്ല “…
എന്റെ ഫാമിലിയുമായി നോക്കുബോൾ മേഘയുടെ ഫാമിലി വളരെ വലുതാണ് ആൾ ബലം കൊണ്ടു ക്യാഷ് പാരമ്പര്യയൊക്കെ വെച്ചുനോക്കിയാലും…
മേഘ അവരോട് ഓക്കേ ഹാപ്പി ആയിട്ട് നിന്നും സംസാരിക്കുന്നുണ്ട്.ഞാൻ അങ്ങോട്ട് പോകണ്ടകര്യം ഇല്ല.ഞാനും സ്‌നേഹയും പുറത്തേക്കു ഇറങ്ങി..