പെണ്ണ് പണി തുടങ്ങി.വേറെ ഒന്നും കൊണ്ടല്ല.കുടിവന്നാൽ ഗോപുസ്.ഈ ഏട്ടാ വിളി ചില പ്രതേക സാഹചര്യത്തിൽ മാത്രമേയുള്ളു..
ഞാൻ റൂമിനും പുറത്തേക്കുയിറങ്ങി.
അപ്പോളാണ് സഞ്ജു എന്റെ അടുക്കലേക്കു വന്നത്.മേഘയുടെ ഇളയ അനിയനാണ്..
“അളിയൻ വന്നന്നു അമ്മ പറഞ്ഞു.അതാ ഞാൻ ഇങ്ങും പോന്നത് “.
എന്റെ തോളത്തു വന്നു കൈയിട്ടു അവൻ പറഞ്ഞു…
അളിയൻ വന്നപ്പോൾ തന്നെ സോപ്പ് ആണലോ.ഇത് വലിയ എന്തോ പണിയാണ്…
“നിന്റെ പഠിത്തം ഓക്കേ കഴിഞ്ഞോ..”…ഒരു മര്യാദയുടെ പുറത്തു ഞാൻ ചോദിച്ചു..
മേഘ എന്നോട് പറഞ്ഞതാ ഇവൻ സപ്ലി അടിച്ചു നടക്കുന്ന കാര്യം…
“4.5 പേപ്പർ കിട്ടാനുണ്ട് “..
എന്റെ തോളിനു അവൻ കൈ എടുത്തു താഴ്യിട്ടു…
പെട്ടന്ന് ചെക്കൻ മൂഡോഫ്യായോയാ..
“കാര്യങ്ങൾ ഓക്കേ എവടെ വരെയായി “.ഞാൻ വിശേഷം മാറ്റി.
“ഇവന്റ്കാരും നോക്കിക്കോളും “…
“ഹരി എവടെ..”.
“പുറത്തേക്കുയിറങ്ങി.പിന്നെ അളിയാ നമ്മൾക്കും ടൗണിൽ ഒന്നു പോണം”…
ഞാൻ പറഞ്ഞില്ലേ ഇവിടെ വന്നാൽ ഇവമാരും രണ്ടും എനിക്കും എന്തെങ്കിലും പണി ഒപ്പിച്ചുതരുമെന്നു..
“പോകാം “…
“അളിയൻ കാർ എടുക്കണം..”…
“ടെയ്.കഴിഞ്ഞ ഓണം പോലെ വലതുമാണോ”..
“ഏയ്.അച്ഛൻ എന്നിക്ക് വണ്ടിതരില്ല..”..
കഴിഞ്ഞ ഓണം.സദ്യയും കഴിഞ്ഞു മേഘയുമായിട്ട് റൂമിലിരുന്നു അവളുടെ പഴയ ആൽബത്തിലെ ഫോട്ടോസ് നോക്കുബോളണ്.ചെക്കൻ എന്നെയും വിളിച്ചു ഇവന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ കൊണ്ട് പോകുന്നത്.അവടെ ചെന്നപ്പോൾ ആ നാട്ടിലെ സകല പിള്ളരും അവിടെയുണ്ട്…