“എടി..അവരും വന്നു..”..ഞങ്ങളെ കണ്ടു മേഘയുടെ അച്ഛൻ (വേണു അങ്കിൾ )ഇറങ്ങിവന്നു പുറകെ അവളുടെ അമ്മ (ലതന്റി)യും.
“ഞാൻ ഇപ്പോൾ ഓർത്തെയുള്ളു നിങ്ങടെ കാര്യം”… ലതന്റി ക്ലിഷേ ഡയലോഗ് അടിച്ചു…
“അച്ഛനും അമ്മയും വന്നിലെ..”.വേണു അങ്കിൾ എന്നോടായി ചോദിച്ചു…
“അവര് നാളെ രാവിലെയെത്തും അങ്കിളെ “.ഞാൻ കുറച്ചു സോഫ്റ്റ് ആയിട്ടാണ് മേഘയുടെ അച്ഛനോടും അമ്മയോടും സംസാരിക്കുന്നെ…
“തന്റെ ജോലിയൊക്കെ എങ്ങെനെ “…
“കുഴപ്പമില്ല “…
“മ്മ് “..അങ്കിൾ ഒന്നുംമുള്ളി…
പുള്ളികാരനും ഞാൻ ഷോറൂമിൽ പോകുന്നത് ഇഷ്ടമല്ല.സ്വന്തമായി രണ്ടും bmw കാറുകൾ ഉള്ളയാളുടെ മരുമോൻ.ഷോറൂമിൽ മാനേജർ അതു സർവീസിന്റെ.പുച്ഛം വെറും പുച്ഛം.
“ഡ്രസ്സ് ഓക്കേ മാറി വാ..”.ലതന്റി ഞങ്ങളെ റൂമിലേക്ക് പറഞ്ഞുയച്ചു…
രണ്ടാമത്തെ നിലയിലാണ് മേഘയുടെ മുറി.വേണു അങ്കിൾ ഒരു ചെറിയ കോടിശ്വരനാണ്.മുന്ന് ഹോട്ടൽ.രണ്ട് റിസോർട്ട്.എക്സ്പോർട്ടും ഇൻപോർട്ടും.ഇല്ലാത്ത പരുപാടിയില്ല.ഇപ്പോൾ എല്ലാം നോക്കി നടത്തുന്നത് ഹരിയാണ്.മേഘയുടെ രണ്ടാമത്തെ അനുജൻ.അവന്റെ നിശ്ചയമാണ് നാളെ…
“എസിയോക്കേ ഉണ്ടാലോ..”..
സ്‌നേഹ ആദ്യമായിട്ടാണ് മേഘയുടെ റൂമിൽ…
“വേണു അങ്കിൾ റിച്ചല്ലേ മോളെ..”.വായും പൊളിച്ച് റൂമിലെ കാഴ്ചകൾ നോക്കിനിന്ന സ്നേഹയുടെ വാ പിടിച്ചു അടച്ചു ഞാൻ പറഞ്ഞു…
“അതെ ഏട്ടാ ഞങ്ങൾ ഡ്രസ്സ് മാറട്ടെ.പുറത്തേക്കു നില്കും..”.
മേഘ എന്നോട് പറഞ്ഞു കണ്ണടച്ച് കാണിച്ചു…