“ഏട്ടൻ എടുക്കും വണ്ടി..”.
കടയിൽ നിന്നും ഇറങ്ങിയപ്പോൾ മേഘ എന്റെ കൈയിൽ തുങ്ങി താക്കോൽ എന്റെ നേരെനിട്ടി.
മേഘക്ക് ഇഷ്ടം അല്ലാത്ത ഒരു പരുപാടിയാണ് ഡ്രൈവിങ്.
“മോൾ തന്നെ ഓടിച്ചാൽ മതി..”.
ഞാൻ അവളുടെ കൈവിട്ടു കാറിൽ കയറിയിരുന്നു..
കൂടുതൽ ആയാൽ ടീച്ചർ എന്റെ തലയിൽ കയറും. ഒരു സമയം നമ്മടെ ടീച്ചർക്കും സ്റ്റോബറി ഐസ്ക്രീം വേണമായിരുന്നു ഡിന്നർ കഴിഞ്ഞു.മൂന്നു മാസം ജോലി കഴിഞ്ഞു വരുബോൾ ഞാനും മേടിച്ചു കൊടുത്തു.അവസാനം പനിയും ചുമയും പിടിച്ചു ഞാൻ തന്നെ ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നു.പിന്നെയാണ് അറിയുന്നത് അവളുടെ വീട്ടിൽ ഐസ്ക്രീം ബാൻ ചെയ്തിരുന്ന കാര്യം.
അങ്ങേനെ ഒരുപാട് ദുർവാശികൾ ഉണ്ട് എന്റെ ടീച്ചറയുടെ കൈയിൽ.
ഞങ്ങളുടെ ഭാര്യ ഭർത്താവ് ബന്ധം മോശം ആയിരിക്കും.എന്നാലും രണ്ടുപേരും ഒന്നിച്ചു നിൽക്കുന്ന കുറെ കാര്യങ്ങളുമുണ്ട്.അവളെ ആരുടെ മുന്നിലും മോശം ആകുന്നതും എനിക്കും ഇഷ്ടമല്ല.
കുറച്ചു സമയം കൊണ്ടു ഞങ്ങൾ മേഘയുടെ വീട്ടിൽ എത്തി.
തെറ്റില്ല രീതിയിൽ വീടൊക്കെ അലങ്കരിച്ചുണ്ട്…
ഒഴിഞ്ഞു കിടന്ന ഒരു സ്ഥലത്തു മേഘ കാർ കയറ്റിട്ടു..
“നിന്റെ ഫാമിലി മുഴുവൻ ഉണ്ടാലോ “…
മുറ്റം നിറഞ്ഞു കിടക്കുന്ന കാറുകൾ നോക്കി ഞാൻ അവളോട് ചോദിച്ചു…
“ഗോപൂസ് എന്റെ കൂടെയില്ലേ “…
“അങ്ങനെ എങ്കിൽ ഓക്കേ “…
എന്റെ കൈ അവളുടെ നേരെ നീട്ടി മേഘ എന്റെ കൈയിൽ പിടിച്ചുകൊണ്ടു മുന്നോട്ട് നടന്നു…