കാർ നിർത്തിയപ്പോൾ തന്നെ സ്‌നേഹ കടയിലേക്കും പോയിരുന്നു.
കടയിലേക്കും കയറുമുന്നേ മേഘ എന്റെ അടുത്തേക്കും വന്നു.
“അതെ എന്നെ അവോയ്ഡ് ചെയ്യല്ലേ..”.
എന്റെ കൈയിൽ പിടിച്ചു കൊണ്ടു അവൾ പറഞ്ഞു…
മേഘയുടെ ബന്ധുക്കൾ വെറും നാറികളാണ്.സിമ്പിൾ ആയി പറഞ്ഞാൽ ക്യാഷിന്റെ കഴപ്പ്. ഞാൻ കൂടുതൽ മൈൻഡ് ആകാൻ പോകില്ല.ഒന്നാമതും ഞാൻ വലിഞ്ഞു കേറി ചെന്നതും.ഞാനും മേഘയും അടിച്ചു പിരിയാൻ നോക്കിയിരിക്കുയാണ് മിക്കതും. വേറെ ഒന്നുകൊണ്ടല്ല നമ്മടെ അമ്മായിഅപ്പന്റെ സ്വത്തു തന്നെ..
“നീ പണ്ടത്തെ പോലെ എന്റെ കൈയിൽ ഒന്നും തുങ്ങി നടക്കണ്ട.ഞാൻ നോക്കിക്കൊള്ളാം..”..
ഒറ്റ ദിവസം പരുപാടിയല്ലേ അവളുടെ കൂടെ നടന്നാൽ മതി ഞാൻ അവൾക്കു വാക്കും കൊടുത്തു.
“പിന്നെ ഡോക്ടറുടെ കാർ കൊടുക്കാൻ മോൻ പോകണ്ട കേട്ടോ..”..
“ടീച്ചറെ കൊല്ലം മുന്നായി..”..
“അതാ ഞാനും പറഞ്ഞെ..”..
ഞങ്ങൾ രണ്ടും കടയുടെ അകത്തേക്കും കയറി.സ്‌നേഹ ഇരുന്ന ടേബിൾ പോയിരുന്നു.
“നീ എന്താ ഇന്നു ചുരിദാർ ഇട്ടതും “.ഞാൻ മേഘയോട് ചോദിച്ചു…
“കൊള്ളില്ലേ “…
സ്‌നേഹ ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കുന്നുണ്ട്…
“കുഴപ്പമില്ല..”.
മേഘയുടെ മുന്നിലേക്ക് വീണു കിടന്ന മുടി ചെവിയുടെ പുറകിലേക്ക് ഞാൻ വെച്ചു കൊടുത്തു.
സ്നേഹയുടെ ഇഷ്ടം പോലെ അവള് ഓഡർ ചെയിത ജൂസും ഞങ്ങൾ കുടിച്ചു.ഇടക്കും ഞാനും മേഘയും പരസ്പരം ജൂസ് ഗ്ലാസ് മാറി.
ഞങ്ങളുടെ ഓരോ പ്രവർത്തിയും നോക്കി സ്‌നേഹയും ജൂസ് കുടിച്ചു.