“പേടിയല്ല സ്‌നേഹം “…
എന്റെ നേരെയെന്നു മുഖം തിരിച്ചു പൂളിലേക്കും നോക്കി അവൾ പറഞ്ഞു.
പെണ്ണ് പെട്ടന്ന് സെന്റി മൂഡ് ആയോ…
“നിഷ എന്ത് ചെയുന്നു..”.ഞാൻ വിഷയം മാറ്റി..
“ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള പ്ലാനിലാണ്..”…
“ഇപ്പോൾ എവിടെവരെയുമായി കാര്യങ്ങൾ “.
ഞാൻ കുറച്ചു സീരിയസ് മൂഡ് പിടിച്ചു..
“എന്റെ ഗോപു ഞാൻ ചുമ്മാ തെണ്ടി നടക്കുന്നു “…
ആഹാ ബെസ്റ്റ് പെണ്ണ് വീണ്ടും ജോളിയയാല്ലോ…
“ലവ്.റിലേഷൻ.മാര്യേജ്..”…
“മേഘ ഡിവോഴ്സ് ആകുബോൾ നോകാം നമ്മക്ക്..”…
അവൾ വീണ്ടും എന്റെ കണ്ണിലേക്കും നോക്കി കൊണ്ടു പറഞ്ഞു..
അവൾ താമശക്കു പറഞ്ഞു ആണെകിലും പെട്ടന്ന് പിടി തരാത്ത ഭാവമാണ് അവളുടെ കണ്ണുകൾക്ക്..
“ശെരിക്കു..”.
ഈ രാത്രിയിൽ ഇവളേയുള്ളൂ ഒരു എന്റർടൈൻമെന്റ് എന്ത് പറഞ്ഞാലും മാക്സിമം മുന്നോട്ട് പോട്ടെയെന്നു ഞാനും വെച്ചു..
“ഗോപു എന്നാണോ ശെരിക്കു പേര്..”…
“ശെരിക്കും പേര് ഗോപാലകൃഷ്ണൻ”…
“തന്റെ മുഖത്തും നോക്കി എങ്ങനെ വിളിക്കും”…
“അതൊരു വലിയ കഥയാണ്.അമ്മടെ അപ്പൂപ്പന്റെ പേര് ഗോപാലൻ എന്നായിരുന്നു.എന്നിക്ക് അതെ പേര് അമ്മാവൻ വന്നു വിളിച്ചു.എന്റെ അച്ഛൻ കലിപ്പായി അങ്ങനെ പേര് മാറ്റി..”..
“ഗോപാലൻ.നമ്മൾ ഇപ്പോൾ കളിയാക്കി വിളിക്കുന്ന പേരാണ് “..
“അപ്പോൾ എന്റെ അവസ്ഥയോ.പേര് മാറ്റില്ലായിരുന്നെങ്കിൽ..”…
“അങ്ങനെയാണ് മേഘകൃഷ്ണൻ ആയതു..”…