സജലങ്ങൾ ആയ കണ്ണുകൾ തുടച് കൊ ണ്ട് അവൻ ഒന്ന് ഉറപ്പിച്ചു ! ഇനി ഒരിക്കലും ഞാൻ ആ തെറ്റ് ആവർത്തിക്കാൻ പാടില്ല എന്ന് അവൻ മനസ്സിൽ കുറിച്ചു …………
. പറഞ്ഞിരുന്ന ഡേറ്റിനു തന്നെ ലീവും ടി ക്കറ്റും കിട്ടിയത് കൊണ്ട് അന്ന് രാവിലെ തന്നെ ഷോപ്പിംഗിന് പോയി ……….. ഭദ്രക്കും ഉണ്ണി മോ ൾക്കും വേണ്ടിയുള്ള സാധനങ്ങൾ ആയിരുന്നു അവൻ അധികവും വാങ്ങിയത് ………… അന്ന് വൈകിട്ടത്തെ ഫ്ളൈറ്റിനു അവൻ നാട്ടിലേ ക്കു പോയി ……… വീട്ടിലെത്തിയ ദേവന് ദിവ്യ യുടെ ചക്കപ്പുമായി ബന്ധപ്പെട്ട് പതു പന്ത്രണ്ടു ദിവസത്തോളം ഹോസ്പിറ്റലും ലാബും റിസ ൾട്ടും ഒക്കെയായി പോകേണ്ടി വന്നു ……… ഇട യ്ക്കു ഒന്ന് ഫ്രീ ആയപ്പോൾ രാവിലെ പത്തു മണിയോടെ ദിവ്യയോട് പറഞ്ഞു ഞാനൊന്നു തറവാട് വരെ പോയിട്ട് വരാം ………..
. ദിവ്യയുടെ എൻ ടോർക് സ്‌കൂട്ടിക്ക് മുന്നിൽ ബാഗ് വച്ച് അവൻ വണ്ടി ചെമ്മൺ പാതയിലൂടെ ഓടിച്ച് റോഡിലേക്ക് ഇറക്കി ഹൈവേയിലൂടെ വണ്ടി ഓടിച്ച് പോകുമ്പോൾ അവന്റെ മനസ്സിൽ പല ചിന്തകൾ വന്ന് പോയ് കൊണ്ടിരുന്നു ……….. അവിടെ ഇപ്പൊ ആരായി രിക്കും ഉണ്ടാവുക ഏട്ടത്തിയോ അതോ ഉണ്ണി മോളോ ? ഇന്ന് ഞായറാഴ്ച അല്ലാത്തതിനാൽ അനന്തേട്ടൻ കടയിൽ ആയിരിക്കും ………
. തറവാട്ടിൽ എത്തിയ അവൻ വണ്ടി സൈഡിൽ ഒതുക്കി വച്ച് ബാഗും എടുത്ത് ഉമ്മറത്തേക്ക് കയറി ബെൽ അടിച്ചു ………. അല്പസമയത്തിനുള്ളിൽ അല്പം മാത്രം തുറന്ന വാതിലിനു പിന്നിൽ മറഞ്ഞു നിന്നു കൊണ്ട് ആരാ …………. എന്ന് ചോതിച്ച ഭദ്ര പെട്ടെന്ന് ദേവനെ കണ്ട മാത്രയിൽ അയ്യോ ! ഇതാരാ നിക്കണേ മോനെപ്പോ വന്നു എന്ന് പറഞ്ഞു കൊണ്ട് വേഗം വാതിൽ പാടി കടന്ന് ഉമ്മറ ത്തേക്കു ഇറങ്ങിയ ഭദ്രയെ ഒരു നിമിഷം അവ ൻ നോക്കി നിന്നു ………..