ബസ്സുകൾ ഓരോന്നായി മാറി മാറി കയറി വൈകിട്ട് നാലുമണി ആയപ്പോൾ തന്നെ അയേച്ചു തന്ന ലോക്കഷൻ പ്രകാരം വലിയൊരു തറവാട് വീടിന്റെ മുന്നിലാണ് അവൻ എത്തിച്ചേർന്നത്.
കവലയിൽ നിന്ന് വിളിച്ച ഓട്ടോക്കാരന് പൈസയും കൊടുത്തു ബാഗൊക്കെ വണ്ടിയിൽ നിന്നിറക്കിയിട്ട് നടുവൊന്നു നിവർത്തി.
“”ആഹ്ഹ ……………………………””
“”സർ ഇവിടെ പുതിയതാണല്ലോ….
ഇവിടെയെന്താ..? “” ഓട്ടോഡ്രൈവർ അജുവിനോട് തിരക്കി.
“”ജോലി കിട്ടി വന്നതാണ് ചേട്ടാ…. ഇവിടെ അടുത്തുള്ള എൽപി സ്കൂളിൽ മാഷായിട്ട്.””
“”അഹ് മാഷായിരുന്നോ..……?
കണ്ടാൽ പറയില്ല കെട്ടോ.”” അയാൾ സ്നേഹത്തോടെ ചിരിച്ചുകൊണ്ട് മൊഴിഞ്ഞു.
“”അഹ് പിന്നെ, എന്തേലും ആവിശ്യമൊക്കെ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. സർ ഇനി ഇവിടെ തന്നെയാണെങ്കിൽ നമ്മള് ഉറപ്പായും കാണേണ്ടവർ തന്നെയല്ലേ..””
“”ഇനി ഇവിടെ കാണും ചേട്ടാ…
അതൊക്കെയിരിക്കട്ടെ ഈ സ്കൂള് ഇവരുടെയാണോ..?””
“”അഹ് പഴയ പ്രമാണിമാരല്ലേ……
മുസ്തഫ ഹാജി തുടങ്ങിയതാ സ്കൂളൊക്കെ
ഹാജി മരിച്ചതിന് ശേഷം മൂത്തമകനാണ് ഇതൊക്കെ നോക്കി നടത്തുന്നത്.””
“”ആളെങ്ങനെയാ…. ?””
“”നല്ല മനുഷ്യൻ ആണെന്നേ…..
കോടിക്കണക്കിന് ഉണ്ടാക്കിയെങ്കിലും അതിന്റെയൊരു ഭാവവും ഇല്ലാത്ത ആളാണ്.
പിന്നെ ഇവിടുത്തെ പഞ്ചായത്ത് മെമ്പറും കൂടിയാണ് ആള്.””
“”മ്മ്മ് …………
എങ്കിൽ ശരി ചേട്ടാ നമുക്കിനിയും കാണാം കെട്ടോ “”
അജു പറഞ്ഞുകൊണ്ട് ബാഗും തൂക്കി ഗേറ്റ് തുറന്നകത്തേക്ക് കയറി.