മ്മ്….എന്നാലും കുഞ്ഞിനെപ്പറ്റി ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയെ..വലിയ വീട്ടിൽ ഉള്ള കൊച്ചുങ്ങൾ ചെയ്യുന്ന കാര്യമാണോ ഇതൊക്കെ??? ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് വീട്ടിൽ ഇതാണ് കുഞ്ഞിന്റെ കയ്യിലിരുപ്പ് എന്ന്…. കുറച്ചു സ്നേഹമായി പെരുമാറിയാൽ ഇങ്ങിനെ ആണോ?? ചെയ്യുന്നേ….
ശാസനയും തെല്ലൊരു ദേഷ്യവും ദേഷ്യവും കൂടി കലർന്ന സ്വരത്തിൽ ചേച്ചി പറഞ്ഞു നിർത്തി….
കഴിഞ്ഞോ???? എങ്കിൽ ഞാൻ പറയാം ചേച്ചി പറയുന്ന കേട്ടാൽ ഞാൻ ചേച്ചിയെ കൈപിടിച്ചു വപ്പിച്ചതാണെന്നു തോന്നുമല്ലോ?? കൈ വച്ചപ്പോ ഇ പറഞ്ഞ കാര്യങ്ങൾ ഒന്നും ഓർത്തില്ലേ?? ചേച്ചി ഉറക്കത്തിൽ അല്ല അറിഞ്ഞു കൊണ്ട് ആണ് ചെയ്തത് എന്നു ഞാൻ പറഞ്ഞാൽ???
കുഞ്ഞേ ഞാൻ അങ്ങനെ അല്ല….. അവർ മുഴുവൻ പറയാൻ വാക്കുകൾ കിട്ടാതെ… നിർത്തി.
എന്റെ അങ്ങനെ ഒരു മറുപടി പക്ഷെ ചേച്ചി ഒരിക്കലും പ്രദീക്ഷിച്ചു കാണില്ല…
ഞാൻ ഇറങ്ങുന്നു ചേച്ചി ഞാൻ കാരണം ചേച്ചിയുടെ പാതിവൃത്യത്തിന് കളങ്കം വരണ്ട… ഇനി ഇങ്ങോട്ട് വരില്ല…. പോരെ??? ഞാൻ എണീച്ചു കോലായിൽ നിന്നു ഇറങ്ങാൻ ഭവിച്ചു…..
അയ്യോ…. കുഞ്ഞ് ചേച്ചിയോട് ദേഷ്യപ്പെട്ടു പോവുകയാണോ??? നില്ക്കു കുഞ്ഞേ.. കോലയുടെ പടികൾ ഇറങ്ങാൻ നിന്ന എന്റെ കയ്യിൽ അവർ പിടിച്ചു……
പോകല്ലേ??? ചേച്ചി അപ്പൊ അങ്ങനെ പറഞ്ഞു പോയി…. ആരെങ്കിലു കണ്ട് വന്നാലോ എന്ന പേടികൊണ്ടല്ലേ?? ആ നീലി തള്ള തോട്ടത്തിൽ പുല്ലു പറിക്കാനും മറ്റും ഇതിലെയാണ് പോവുന്നത്…. എന്തെങ്കിലും കണ്ടാൽ പിന്നെ പറഞ്ഞു നടക്കും നാട് മുഴുവൻ.