ഇരുപത്തഞ്ച് വയസ്സ് തോന്നും, അവൾ മഹേഷിനെക്കണ്ട് ഒരു നിമിഷം നിന്നു പിന്നെ കൂസലില്ലാതെ അകത്തേക്ക് കടന്നു. അവൾ രണ്ടു പടികൾ ഇറങ്ങി വന്നു, കാലിൽ സ്വർണ്ണപാദസരങ്ങൾ. “ആരാ? മുൻപ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?” അവൾ ചോദ്യം ചെയ്യൽ തുടങ്ങി. മഹേഷ് ഓർത്തു, ഇപ്പോ താൻ ആണിവിടെ മുതലാളിയുടെ ആൾ, മുതലാളിയുടെ കുളം, പിന്നെന്ത് പേടിക്കാൻ.
“ഞാൻ പണിക്കർ സാറിന്റെ പുതിയ ഡ്രൈവർ, ആ അടുത്തുള്ള വീട്ടിൽ ഇന്ന് മുതൽ താമസിക്കാൻ വന്നതാ, വേഗം കുളിച്ചിട്ട് പൊക്കോളാം”. പെൺകുട്ടിക്ക് അയാൾ പറഞ്ഞത് കേട്ടിട്ട് കുലുക്കം ഒന്നുമുണ്ടായില്ല “ശരി, ഞാൻ ഇവിടെ അടുത്തുള്ളതാ, പേര് രാധ, വേഗം കുളിച്ചു കേറിക്കോ” അവൾ പറഞ്ഞു.
മഹേഷ് കുളത്തിലേക്ക് തിരിഞ്ഞു നിന്ന് സോപ്പ് തേച്ചു തുടങ്ങി. പിന്നിൽ രാധയുടെ വള കിലുക്കം കേൾക്കുന്നുണ്ടായിരുന്നു, ഇവൾ എന്താണ് ചെയ്യുന്നത് എന്ന് ആലോചിച്ചു നിൽക്കെ പെട്ടെന്ന് മഹേഷിന്റെ വലതു വശത്തു കൂടി വന്ന അവൾ വെള്ളത്തിലേക്ക് ചാടി ഊളിയിട്ടു പോയി. അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മുകളിലെ ബെഞ്ചിൽ ഊരി വെച്ചിരുന്നു. ഒരു പാവാട മുലക്കച്ച പോലെ കെട്ടിയിട്ടാണ് പെണ്ണ് വെള്ളത്തിലേക്ക് ചാടിയിരിക്കുന്നത്. നല്ല നിലാവുള്ള രാത്രി,
രാധ കുളത്തിൽ നീന്തിത്തുടിച്ചു. നീല നിറമുള്ള ഒരു പ്രകാശം അവളുടെ മുടിയിൽ നിന്ന് പുറപ്പെടുന്നത് പോലെ മഹേഷിന് തോന്നി, അതോ അത് നിലാവെളിച്ചമോ. ഏതായാലും ഇവൾ ചില്ലറക്കാരിയല്ല, ആണൊരുത്തൻ ഇവിടെ നിൽക്കുന്നത് കണ്ടിട്ടും അവളുടെ നോട്ടവും ചാട്ടവും, മഹേഷ് ആലോചിച്ചു. ഈ സമയം രാധ കുളത്തിൽ നിന്നും കയറി വന്നു. പാവാട അവളുടെ ശരീരത്തിൽ നനഞ്ഞു പറ്റിക്കിടന്നു.