ആഴങ്ങളിൽ [Chippoos]

Posted by

റബ്ബർ തോട്ടത്തിന് മുൻപിലുള്ള ചെറിയൊരു വീട്ടിലേക്ക് കാർ ചെന്നു നിന്നു. മഹേഷ്‌ പുറത്തിറങ്ങി ചുറ്റും നോക്കി. വീടിനു പുറകിൽ വളരെ ദൂരത്തേക്ക് റബ്ബർ മരങ്ങളാണ്.”ഇവിടെ മറ്റു വീടുകളൊന്നുമില്ലേ?” താക്കോൽ ഇട്ട് വീട് തുറന്നു കൊണ്ടിരുന്ന ചാക്കൊയോട് അയാൾ ചോദിച്ചു. “ദാ ആ വളവിനപ്പുറം കുറച്ചു വീടുകളുണ്ട്,

പിന്നെ ഈ കാണുന്ന തോട്ടം മുഴുവൻ മുതലാളീടെ വകയാ” മഹേഷ്‌ വീടിനുള്ളിലേക്ക് കയറി, ഒരു മുറിയിൽ നിറയെ ചാക്ക്കെട്ടുകൾ അടുക്കി വെച്ചിരിക്കുന്നു,

ഏലയ്ക്കായുടെ സുഗന്ധം.”മുതലാളി കെഴക്കൂന്ന് കൊണ്ട് വെച്ചിരിക്കുന്നതാ, ദാ ഈ മുറിയിൽ കിടക്കാം” ചാക്കോ കാണിച്ച മുറിയിലേക്ക് മഹേഷ്‌ കടന്നു ചെന്നു, അവിടെ ഭിത്തിയിൽ കണ്ട തട്ടിലേക്ക് ബാഗ് എടുത്തു വെച്ചു. ചെറിയൊരു അടുക്കള, അടുക്കള വാതിൽ തുറക്കുന്നത് റബ്ബർ തോട്ടത്തിലേക്കാണ്.

തോട്ടത്തിലേക്ക് ചെറിയൊരു നടവഴി കണ്ടു, അല്പം ദൂരെയായി കുട്ടികളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.”അവിടെ ഒരു കുളം ഉണ്ട് ഇവിടുത്തെ പിള്ളേരെല്ലാം അതിൽ വന്നു ചാട്ടമാ, എല്ലാത്തിനേം ഓടിക്കണം” ചാക്കോ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. “അവര് കളിക്കട്ടെ ചേട്ടാ ഞാൻ കുറച്ച് കഴിഞ്ഞു പോയി നോക്കാം”

മഹേഷ്‌ പറഞ്ഞു.ചാക്കോ ഇറങ്ങി കാറിൽ കയറിക്കൊണ്ട് പറഞ്ഞു “ഈ തോട്ടവും കുളവും എല്ലാം ഇവിടെ ഉണ്ടായിരുന്ന ഒരു നമ്പൂതിരി കുടുംബത്തിന്റെയായിരുന്നു അവര് കൂട്ടത്തോടെ കാനഡയ്ക്ക് പോയപ്പോ മുതലാളി ഇതങ്ങു മേടിച്ചു,

അന്നേ ഞാൻ പറഞ്ഞതാ ഈ കുളം മൂടി അവിടെയും റബ്ബർ വെയ്ക്കാമെന്ന് മുതലാളി കേട്ടില്ല, മഹേഷിന് കുളിമുറിയിൽ കുളിച്ചു മടുക്കുമ്പോൾ കുളത്തിൽ പോകാം ഇടയ്ക്ക്. പിന്നെ നാളെ രാവിലെ ഒരു എട്ടര ആകുമ്പോ മുതലാളീടെ വീട്ടിൽ എത്തണം, ലൊക്കേഷൻ ഞാൻ അയയ്ക്കാം. ഇവിടുന്ന് നടക്കാനുള്ള ദൂരമേ ഉള്ളു” ചാക്കോ കാർ ഓടിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *