വൃന്ദ എന്റെ നേരെ അവടെ ഇരുന്ന ഫയൽ എടുത്ത് അടിക്കാൻ ആയിട്ട് വന്നു
അവൾക്ക് മുന്നിൽ ഇന്ദ്രനെ കണ്ട് വൃന്ദ തന്നെ അങ്ങ് പിന്നിലേക്ക് പോയി
ദാസ് അങ്കിൾ : ഇല്ല മാഡം നിങ്ങക്ക് അത്രക്ക് മൂപ്പ് പോരാ
ഞാൻ : 😊 മാഡം ആ പോയത് ഈ കുട്ടിടെ husband ആണ് അവൻ പറഞ്ഞത് കേട്ടില്ലേ കത്തെഴുതി വച്ചിട്ട് പോയെന്ന് അല്ല എന്നെ പ്രതി ആക്കിയേ മതിയാവൂ എന്നാണെങ്കി ഞാൻ wait ചെയ്യാ
വൃന്ദ നിന്ന് പരുങ്ങി
വൃന്ദ : ഷിബു ആ മറ്റവനെ ഇങ്ങോട്ട് വിളിക്ക്….
രണ്ട് മിനിറ്റ് ഏതാണ്ട് കഴിഞ്ഞതും രാമൻ വന്ന് എന്റെ അടുത്തായി നിന്നു…
രാമൻ അകത്ത് വന്നതും ASI ക്ക് പണി ആവുന്ന പോലെ സംസാരം തൊടങ്ങി
അവനെ ഒന്ന് ഓഫാക്കാൻ നോക്കി വൃന്ദ ഞങ്ങള് മൂന്നാൾ ഞാൻ, രാമൻ, പത്മിനി മാത്രം ഉള്ള സെറ്റപ്പ് വരുത്തി
വൃന്ദ : പേര് പറ
രാമൻ : ശിവറാം
വൃന്ദ : ഇവനെ എത്ര കാലം ആയി അറിയാ
കൊറേ ആയി അവൻ കട്ട പുച്ഛം ഇട്ടോണ്ട് പറഞ്ഞു
വൃന്ദ : കൃത്യമായ ഒരു ഇത് വേണം
ഞാൻ : ഇതെന്താ calender ഇണ്ടാക്കാനോ 😏
വൃന്ദ : ചെവിക്കുറ്റി അടിച്ച് ഞാൻ
അവരെന്റെ നേരെ തിരിഞ്ഞ് അലറി
രാമൻ : ഏയ് അവന് വൈയ്യാത്ത ആണ് അടിക്കരുത്… 😨
അവരൊരു തരി അനങ്ങാത്ത എന്നെ ഒന്ന് തുറിച്ച് നോക്കി തിരിഞ്ഞ് പോയി …
മാഡം 🙏 ആ ചെക്കൻ എവടെ കത്തും എഴുതി വച്ചിട്ട് പോയതാ എന്നെ വിശ്വസിക്കണം
രാമൻ അവരോട് കെഞ്ചി പറഞ്ഞു
വൃന്ദ : നിന്റെ ഫോൺ തന്നെ
എന്റേൽ ഫോണൊന്നും ഇല്ല
അവനൊരു പരുങ്ങലോടെ പറഞ്ഞു
വൃന്ദ : ഞാൻ തപ്പി എടുത്താ പിന്നേ മകൻ ആ ഫോൺ കാണില്ല
ഞാൻ : നിങ്ങളീ കാണിക്കണത് തെറ്റാ മാഡം എന്റെ മേലെ നിങ്ങക്കും ഈ കുട്ടിക്കും സംശയം ഇണ്ട് ചോദ്യം ചെയ്യാ പക്ഷെ അതിന്റെ പേരി ഈ ജാതി വർത്താനം വേണ്ട