ദാസ് അങ്കിൾ : ഏയ് മാഡം ഈ സൈസ് സംസാരം ഒക്കെ പണ്ട് മാടത്തിന് കാലം മാറിയത് അറിയില്ല തോന്നുന്നു 😏
വൃന്ദ : അറിയാ മിസ്റ്റർ നിങ്ങളെ പോലെ കാശുള്ളവർക്ക് എന്ത് തെണ്ടിത്തരം ചെയ്താലും നിയമം പിന്നെ പോലിസ് ഒന്നിനേം പേടിക്കണ്ട ആവശ്യമില്ലാ അറിയാ പക്ഷെ തൊപ്പി അല്ല തല പോയാലും നിങ്ങടെ പുത്രൻ culprit ആണേ അവന്റെ കുത്തിന് പിടിച്ച് വലിച്ച് കൊണ്ട് പോവും 😊, ദയവ് ചെയ്ത് സഹകരിക്കാ…
ഞാൻ : ശെരി ആയിക്കോട്ടെ
വൃന്ദ : ആദ്യം നീ നിന്റെ ഈ show നിർത്ത് അല്ലേ പാതിരാത്രി വരെ ഇവടെ തന്നെ നിർത്തും നിന്നെ കേട്ടല്ലോ
പപ്പ : this is too much… Let me get my lawyer
പപ്പ തിരിഞ്ഞ് എറങ്ങി നടന്നു
ഞാൻ നോക്കുമ്പോ വല്യച്ഛൻ രാജുമാമൻ രണ്ടാളും നിപ്പുണ്ട് പിന്നിൽ അവരും കൂടെ പോയി…
വൃന്ദ എന്റെ കൺ മുന്നിൽ വെരൽ ഞൊടിച്ചു
ഞാൻ : yes
വൃന്ദ : അപ്പോ മോനെ ഇതാരാ അറിയോ
അവരാ പത്മിനിയേ ചൂണ്ടി ചോദിച്ചു
ഞാൻ : ഉം 👀
വൃന്ദ : പറ
ഞാൻ : ശിവടെ ഭാര്യ
വൃന്ദ : ശെരി, ഹരികൃഷ്ണനെ അറിയോ
ഞാൻ : അറിയാ
വൃന്ദ : എങ്ങനെ
ഞാൻ ആ അഹങ്കാരം പിടിച്ച ASI യ്യേ തന്നേ നോക്കി നിന്നു…
വൃന്ദ : പറ സാറേ
ഞാൻ : പണ്ട് ഞങ്ങടെ കോളേജിൽ വന്ന് ഒരു ചെറ്റത്തരം കാണിച്ചു എല്ലാരും കൂടെ അവനെ പെരുമാറി കെടത്തി 😊
വൃന്ദ : പണ്ടത്തെ കഥ വിട് ഇപ്പൊ ഉള്ള കാര്യം പറ… ഏഹ് ആരാ
ഞാൻ തിരിഞ്ഞ് നോക്കിയതും ചീർത്ത് തുടുത്ത് പഴുത്ത് നിക്കാ ശിവ…
പത്മിനി : husband, ആണ് മാഡം
വൃന്ദ : ഇയാള് miss ആയിട്ട് എത്ര ദിവസായി
ASI അവളോട് ചോദിച്ചു…
പത്മിനി : mam, ഒരാഴ്ച ആയി ഒരു വിവരവും ഇല്ലാതെ