ഞാൻ : ഏഹ്
അമ്മു : choco എവടെ
ഞാൻ : അവൻ നന്ദന്റെ വീട്ടിലാ ഇത് കഴിഞ്ഞ് വരും അവന് ഒരു ആള് കൂടെ വരുന്നുണ്ട്
അമ്മു : അതാര്
ഞാൻ : വരും വരും
> 07:33
ഞാൻ കണ്ണ് തൊറന്ന് നോക്കിയപ്പോ ആളില്ല
മെല്ലെ എണീറ്റ് ഫ്രഷ് ആയി
> 08:11
ഫോൺ എടുത്ത് നോക്കിയപ്പോ ഞെട്ടിക്കുന്ന notification Vrindha Raju ന്റെ
ഞാൻ വണ്ടിടെ കീ എടുത്ത് മെല്ലെ വെളിയിൽ എറങ്ങി അകത്തേക്ക് കേറി തിരിച്ച് വിളിച്ചു
വൃന്ദ : halo സാറേ
ഞാൻ : പറയണം മാഡം
വൃന്ദ : എപ്പോ വിളിച്ചതാ സാറേ അയ്യേ നിങ്ങളൊക്കെ ഇങ്ങനെ ആയാലോ
ഞാൻ : sorry ഞാൻ ഫോൺ നോക്കീല്ല
വൃന്ദ : എണീറ്റതും ഒരു മണിക്കൂർ ഫോൺ നോക്കണ ശീലം ഇല്ലാ
ഞാൻ : ഇല്ല, കാര്യം
വൃന്ദ : നമക്ക് ഈ കള്ളനും പോലീസും കളി നിർത്തണ്ടേ
ഞാൻ : ഞാൻ innocent ആണെന്ന് prove ആയതല്ലേ
വൃന്ദ : എന്താടാ പേടിച്ചോ നീ
സംസാരം wrong ആയി തൊടങ്ങി
ഞാൻ : മാഡം പ്ലീസ് അന്നത്തെ ദേഷ്യം കൊണ്ട്
വൃന്ദ : എടോ എനിക്ക് അത് കാര്യല്ല സ്വന്തം അച്ഛനെ get out അടിച്ചാ ആർക്കും കൊള്ളും
ഞാൻ : 😂 get out അടിച്ചില്ല
വൃന്ദ : ഇന്ന് അടിക്കും ഒറപ്പായും
ഞാൻ : മാഡം please വീട്ടില് എല്ലാരും വളരേ stressed ആണ് issue ആക്കരുത്
വൃന്ദ : ഹാ തനിക്ക് തന്നേ അറിയാലോ താൻ അല്ലെന്ന് പിന്നെന്ത് നടന്നാ എന്താ scene
ഞാൻ : അതല്ല അന്നത്തെ പോലെ ഒരു
വൃന്ദ : അതൊന്നും ഇല്ല കൊറച്ച് കാര്യം മകൻ കുളിച്ച് വൃത്തിക്ക് വാ അതോ ഞാൻ വണ്ടി വിടണോ നമക്ക് siren ഒക്കെ ഇട്ട് വരാ…. 😂
ഞാൻ : വേണ്ടാ ഞാൻ വരാ
വൃന്ദ : പത്ത് മണി കേട്ടല്ലോ… കൊമ്പ് ഒടിക്കാൻ പറ്റോ നോക്കട്ടെ ഞാൻ….