ദാസ് അങ്കിൾ : ടാ നിർത്ത് ഇവനെ രാമാ വേണ്ടാ കേട്ടോ
പപ്പ : നീ പോടാ നിനക്ക് അറിയില്ല എന്റെ pressure സ്വന്തം ഭാര്യടെ കണ്ണീര് കാണുന്ന അവസ്ഥ നിനക്ക് വരണം അപ്പൊ അറിയും സ്വന്തം മോനെ എപ്പോ പോലിസ് വീട്ടി കേറി വന്ന് പിടിച്ചോണ്ട് പോവും എന്ന് അറിയാതെ ഇരിക്കാ അയാള് അതിന്റെ പേടി ആണ് കൃഷ്ണക്ക്, ദേ രുദ്രാ നീ ഒരു കാര്യം ചെയ്തോ transfer വാങ്ങി ആ area വിട്ടോ, ഒന്നും നടന്നില്ലേ ആ bastard നെ തപ്പി എടുത്ത് കൊന്ന് കുഴിച്ച് മൂടും ഞാൻ 😡
ദാസ് അങ്കിൾ : ഇവൻ വീണ്ടും വീണ്ടും
പപ്പ : എടാ നീ കണ്ടതല്ലേ ദാസാ കൊച്ച് ശ്വാസം കിട്ടാതെ 🥹 ഹ്… കൊല്ലും ഞാൻ എല്ലാത്തിനേം എന്റെ ചെക്കനെ വല്ലതും സംഭവിച്ചാ ആ station ഞാൻ കത്തിക്കും ഒരു നായിന്റെ മക്കളും ജീവിക്കണ്ട അങ്ങനെ രഘുരാമന്റെ മകനാ ഞാൻ രാമന് എല്ലാ വഴികളും അറിയാ അതിന് പറ്റിയ ആൾക്കാരും ഇണ്ട് എന്റേൽ… ഹാ… 😏
രുദ്രമ്മാമ : അളിയാ അടങ് അളിയാ അളിയൻ വെറുതെ സീനാക്കി
പപ്പ : ഞാൻ സീനാക്കും
രുദ്രമ്മാമ : അളിയാ ഒന്നൂല്ല ഞാൻ ഒറപ്പ് തരാ അന്നത്തെ പോലെ ഇനി ഇണ്ടാവില്ല ഞാൻ ഇണ്ടല്ലോ അവടെ അളിയൻ എന്റെ transfer order ഒന്ന് extend ചെയ്യിക്ക് അത്ര മാത്രം മതി
പപ്പ : ഏറ്റല്ലോ
രുദ്രമ്മാമ : ഏറ്റു, പിന്നെ അളിയൻ ആ ദേവന്റെ കമ്പനി വിട്ടോ പറഞ്ഞേക്കാ അവന്റെ വല്ലാത്ത കൊഴപ്പം പിടിച്ച പണിയാ ആ ശങ്കു ചെക്കന്റെ കൂടെ gold smuggling ഇണ്ടെന്ന് information വന്നിണ്ട്…
മാമാ ഇന്നാ
സിദ്ധു അങ്ങോട്ട് നടന്ന് വന്നു
പപ്പ : വച്ചിട്ട് പൊക്കോടാ കഴിച്ചോ 😊