വധു is a ദേവത 47 [Doli]

Posted by

അടുത്ത ദിവസം വൈകീട്ട് ഞാൻ അമ്മു നിക്കണ സ്ഥലത്തേക്ക് പോലും നോക്കീല്ല പരിപാടി ഒക്കെ grand ആയി കഴിഞ്ഞ് ഞങ്ങള് എല്ലാരും വീട്ടിലേക്ക് തിരിച്ച് വന്നു

സിദ്ധു : നാളെ തിരിച്ച് വീട്ടിലേക്ക് പോണം അപ്പോ

ഞാൻ : അമ്മായി അമ്മായിക്ക് ഇങ്ങോട്ട് വന്നൂടെ

സിദ്ധു : 🙄

അമ്മായി : അയ്യോ അത്

ഞാൻ : നിങ്ങക്ക് ആകെ വിഷയം അമ്മായിടെ ജോലി ചെറിയച്ഛന്റെ കോളേജ് ഇത് രണ്ടും പപ്പ സെറ്റാക്കി തരും

അമ്മായി : നമ്മക്ക് നോക്കാ പിന്നേ

പപ്പ : വരാൻ പറ്റിയാ നല്ലതല്ലേ ഡോ

സിദ്ധു : എനിക്ക് ഓകെ ആണ്

ചിത്തു : എനിക്കും

പപ്പ : അപ്പോ arrange ചെയ്തോ എല്ലാം

അമ്മായി : അതൊന്നും വേണ്ടാ

സിദ്ധു : അതെന്താ

അമ്മായി : ചുമ്മാ ഇരി സിദ്ധു

ഞാൻ : അതൊന്നൂല്ല നീ പേടിക്കണ്ട നീ ഇവടെ ഇരിക്ക് അപ്പോ manager താനേ വന്നോളും 😏

അമ്മായി : അടി വാങ്ങും രണ്ടും 😡 😂

.
.
.
> 21:11

അമ്മ എന്റെ തല മുടി തടവിത്തന്നു

ഞാൻ അമ്മയോട് ഒട്ടി കെടന്നു

ഞാൻ : അമ്മാ

അമ്മ : എന്ത് കുട്ടാ

ഞാൻ : നമ്മക്ക് അബുദാബിക്ക് പോവാ

അമ്മ : എന്തിനാ ഇപ്പൊ… ഉംച്ച്…

അമ്മ എന്റെ തലക്ക് അമർത്തി ഉമ്മ വച്ച് വീണ്ടും തല മുടി ഇങ്ങനെ ചൊറിഞ്ഞോണ്ട് കെടന്നു

ഞാൻ : മടുത്തു ഇവടെ

അമ്മ പെട്ടെന്ന് തടവൽ നിർത്തി

ഞാൻ : പറ പോവാ

അമ്മ : അങ്ങനെ പോവാൻ പറ്റോ

ഞാൻ : എന്താ പോയാ ഇവടെ കാര്യങ്ങള് നോക്കാൻ നാരായണൻ അങ്കിൾ ഇണ്ട് അതേ പോലെ കൊച്ചില് പ്രദീപേട്ടൻ ഇണ്ട് Hyderabad ആണേ ശങ്കു ഇണ്ട് ബാംഗ്ലൂർ മൂർത്തി അങ്കിളും എല്ലാം സെറ്റല്ലേ

അമ്മ : ഹും..

ഞാൻ : അല്ലെങ്കി ഞാൻ പൊക്കോട്ടെ

Leave a Reply

Your email address will not be published. Required fields are marked *