ഞാൻ : കാര്യം പറയോ സാറേ ഇത് കൊറേ നേരായി ഇവടെ പിടിച്ച് നിർത്തീട്ട്
ഷിബു സാർ : വാ എന്തായാലും
പുള്ളി ഞങ്ങളെ അകത്തേക്ക് കൊണ്ട് പോയി
അവടെ ഞാൻ ആ മുറിയിൽ അവളെ വീണ്ടും കണ്ടു പത്മിനിയേ
ഷിബു സാർ : മാഡം ഇതാ ആള്
പെട്ടെന്ന് എന്നെ ഒരു സ്ത്രീ തല പൊക്കി നോക്കി
അടുത്തുള്ള ബോഡിൽ ASI വൃന്ദ എന്ന് എഴുതി വച്ചിണ്ട്
വൃന്ദ : ഓ നമസ്ക്കാരം 🙏 😊
ഞാൻ : എന്താ 🙏 മാഡം
വൃന്ദ : ഒന്നൂല്ല ഒരു പത്ത് ചോദ്യം അതിന് ഉത്തരം തന്നാ അല്ലെങ്കി കള്ളം പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചാ കൂടെ മതി… ഞാൻ വിടാ 🥱 ഏഹ് okey അല്ലേ
ഞാൻ : മനസ്സിലായില്ല 👀
വൃന്ദ : ഇതാരാ
ഷിബു സാർ : കൂടെ വന്നതാ
വൃന്ദ : ഇവടെ സിനിമ കാണിക്കല്ല എറങ്ങി പോടാ
ഞാൻ : മര്യാദ ആവാ മാഡം
ASI ടെ ചിരി അങ്ങ് പോയി
വൃന്ദ : ഷിബു
ഷിബു സാർ : ഓ മാഡം
വൃന്ദ : ഈ രണ്ട് സാറ്മ്മാരെ ആ ഡോറിന്റെ അവടെ കൊണ്ട് നിർത്തിക്കൊ ഇനി മര്യാദ കൊറഞ്ഞു വേണ്ടാ
ഷിബു സാർ : പോ പോ മാഡം പറഞ്ഞത് കേട്ടില്ലേ
വൃന്ദ : ഷിബു സാറേ നിക്കുമ്പോ മുട്ടിൽ നിക്കാൻ പ്രേത്യേകം പറയണേ
ഷിബു സാർ : മാഡം അത്
വൃന്ദ : എന്താ, മുട്ടില്
ഞാൻ : അതേ ഒന്നെങ്കി മാഡം കാര്യം പറ ഇത് school അല്ല മുട്ടില് നിർത്താൻ 👀
വൃന്ദ : 😃, ആണോ എന്നാ വേണ്ടാ ഷിബു ഇവനെ വെയിലത്ത് കൊണ്ട് നിർത്ത് ഉള്ളിലേ ജൂസ് മുഴുവൻ പോയി നാവ് കൊഴ കൊഴാന്ന് ആവുമ്പോ പിടിച്ചോണ്ട് വാ… ഉം
ഞാൻ : മാഡം മാഡം കാര്യം പറയൂ പ്ലീസ് ഞാൻ വളരേ important ആയിട്ടുള്ള പരിപാടി ഇട്ടിട്ടാ വന്നേക്കണേ
വൃന്ദ : സംഭവം ഒന്നൂല്ല ഇന്ദ്രജിത്തേ ഒരു ചെറിയൊരു missing കേസ് okey 😊 ഇപ്പൊ ചെല്ല് ഞാൻ കൊറച്ച് കാര്യങ്ങൾ ഈ കുട്ടിയോട് ചോദിക്കട്ടെ പോ പോ