പപ്പ : എന്തെങ്കിലും ചെയ്ത് ഒന്ന് help ചെയ്യണം എനിക്ക് അവടെ വരെ വരാൻ ടൈം അത്ര മാത്രം… ഇതൊക്കെ ഇല്ലാത്ത കഥകളാ പ്ലീസ്…
ഷിബു സാർ : ഒറപ്പായും, എന്താ സാറേ, ഇത് കൂടെ ചെയ്യാതിരിക്കോ… സാർ വന്നാമതി…
പപ്പ വേഗത്തിൽ ഫോൺ കട്ടാക്കി തിരിഞ്ഞതും അമ്മ നിക്കുന്നു
അമ്മ വല്ലാത്ത ഒരു നിപ്പ് മാത്രമാണ്…
പപ്പ : പറ ഞാൻ ഇനിയും വെറുതെ ഇരിക്കണോ താൻ പറ
അമ്മ ഒന്ന് തേങ്ങി വേണ്ടെന്ന് തല ആട്ടി അകത്തേക്ക് ഓടി കേറി…
പപ്പ : 😡
ദാസ് അങ്കിൾ : ടാ വാ നമക്ക് പോയിട്ട് വരാന്ന്
പപ്പ : (നിക്ക് ✋) ആ ഹലോ മഹേഷാണോടാ, ദേവന് ഫോൺ കൊടുക്ക്
ദാസ് അങ്കിൾ : ടാ രാമാ…
ദാസ് അങ്കിൾ ഫോൺ പിടിച്ച് വാങ്ങി
ദാസ് അങ്കിൾ : ടാ ഞാനാ ദാസൻ ഒന്നൂല്ല ഒന്നൂല്ല ഞാൻ വിളിക്കാ…
അങ്കിൾ ഫോൺ കട്ടാക്കി കൈയ്യിൽ പിടിച്ചു
പപ്പ : ദാസാ ഫോൺ താ തരാൻ,
ദാസ് അങ്കിൾ : മണ്ടത്തരം ചെയ്യരുത് രാമാ നീ…
പപ്പ : വിടില്ല ഞാൻ പേടിച്ചിട്ടല്ല ഒതുങ്ങി പോയത് 😡
ദാസ് അങ്കിൾ : നീ വാ
മഹി ആന്റി : ഇനി ഇത് വെറുതെ വിട്ടിട്ട് കാര്യൂല്ല പറഞ്ഞത് കേട്ടല്ലോ ആർക്ക് വേണ്ടിയും മാറി പോവാൻ പറ്റില്ല ഇനി 😡, എന്റെ ദൈവമേ 🥹 കൃഷ്ണ എവടെ… ടീ കിച്ചു മോളെ…
ആന്റി കണ്ണ് തൊടച്ച് അകത്തേക്ക് ഓടി കേറി…
.
.
.
> 15:51
സൂര്യ : ടാ എന്താ ടാ കാര്യം
ഞാൻ : ആര് കണ്ടു അയ്യോ വൈയ്യ…
സൂര്യ : ദേ കളിക്കല്ലേ വല്ലതും ചെയ്തോ നീ അതിന് അനുസരിച്ച് കൂടെ നിക്കാനാ
ഷിബു സാർ : ഹലോ ഹലോ ഒന്ന് വന്നെ
പുള്ളി ഞങ്ങളെ അടുത്തേക്ക് വിളിച്ചു
ഷിബു സാർ : ഒന്നും പേടിക്കണ്ട ഞാൻ അച്ഛനോട് വിളിച്ച് പറഞ്ഞിണ്ട്