വധു is a ദേവത 47 [Doli]

Posted by

രുദ്രമ്മാമ : ഹലോ ആ അളിയാ അതേ സ്റ്റേഷനിന്ന് ഫോൺ വന്നിരുന്നു ഇപ്പൊ

പപ്പടെ ചിരി അങ്ങ് ഓഫാക്കി

രുദ്രമ്മാമ : ഹലോ

പപ്പ : one second

ദാസ് അങ്കിൾ : 👀

പപ്പ അമ്മൂനെ തല്ലാൻ പോണ പോലെ ചിരിച്ചോണ്ട് എണീറ്റ് മാറിപ്പോയി

പപ്പ : എന്താടാ

രുദ്രമ്മാമ : ഹൽ.. ഹലോ ഹലോ

പപ്പ : കേക്കാ എന്താടാ വണ്ടി വണ്ടി വല്ലതും പിടിച്ചോ 🙄

രുദ്രമ്മാമ : അളിയാ ഇവടെ range കമ്മിയാ ഹലോ

പപ്പ : പറ ടാ

ചേ…

പപ്പ : പറ

രുദ്രമ്മാമ : അതേ കൊച്ചിനെ സ്റ്റേഷൻല് പിടിച്ച് വച്ചിരിക്കാ

പപ്പ : what nonsense എന്തിന് 😡

രുദ്രമ്മാമ : അത് മറ്റേ ശങ്കരേട്ടന്റെ മരുമോൾ ഇല്ലേ അവൾടെ complaint,ആ ചെക്കൻ ഒരാഴ്ച ആയിട്ട് missing ആണെന്ന് അളിയൻ ഷിബു സാറിനെ വിളി പുള്ളി പറയും പേടിക്കണ്ട പരിപാടി കഴിഞ്ഞു ഞങ്ങള് എറങ്ങി, വൈകീട്ട് ഞാൻ എത്തും

പപ്പ : wait wait

ദാസ് അങ്കിൾ : എന്താടാ

പപ്പ : ചെക്കനെ പോലിസ് പിടിച്ചൂന്ന്

ദാസ് അങ്കിൾ വല്യച്ഛൻ ഒക്കെ ഒരു അമ്പരപ്പോടെ എണീറ്റു

പപ്പ : ഹലോ ഷിബു സാർ ആണോ

ഷിബു സാർ : സാറേ

പപ്പ : എന്താ സാറേ എന്താ

ഷിബു സാർ : സാറേ ഇത് കൊറച്ച് പണി ആണ് ഇവടന്ന് അങ്ങോട്ട് കോൾ പോയതും ഞാൻ രുദ്രൻ സാറിനെ ട്രൈ ചെയ്യാൻ തൊടങ്ങിയതാ ഇവടെ അവരൊക്കെ വന്നിണ്ട് സാറിന്റെ മകൻ എത്തീട്ടില്ല ഇത് വരെ

പപ്പ : എന്താ കാര്യം പറ സാറേ

ഷിബു സാർ : അത് സംഭവം നിങ്ങടെ ആ പ്രശ്നത്തിലെ മറ്റവൻ കൊറച്ച് ദിവസായി missing ആണ് പക്കാ frame case ആണ് വല്ലതും ചെയ്തില്ലേ മോൻ ലോക്കാവും ASI ആണേ ഇത്തിരി കൊഴപ്പം പിടിച്ച ഒരു കുട്ടിയാ, സാർ SP സാർ വഴി വല്ലതും ചെയ്യാൻ നോക്കുന്നതാ നല്ലത് Christmas ലീവാ പിടിച്ച് വച്ചാ രണ്ട് ദിവസം lock ആവും…

Leave a Reply

Your email address will not be published. Required fields are marked *