വധു is a ദേവത 47 [Doli]

Posted by

വൃന്ദ : പറഞ്ഞാ എന്തീയൂടാ ഏഹ്… നിന്നെ ഒക്കെ പോലെ തന്തടെ പൈസക്ക് തിന്ന് കണ്ടവന്റെ നെഞ്ചത്ത് കേറി നെരങ്ങുന്നവന്മാരെ ഒക്കെ തല കീഴായി കെട്ടി ഇട്ട് അടിക്കണം… നിന്റെ നാക്ക് നിന്റെ ഒക്കെ മൂപ്പ് കണ്ട് വാലാട്ടുന്നവരോട് മതി

ഹ് 😏, പണ്ട് ഈ ഓടി പോയവൻ കാരണം ദിവസങ്ങൾ കേറി നെരങ്ങിയതാ ഞാൻ ഈ സ്റ്റേഷനില് അന്ന് കരഞ്ഞ് പറഞ്ഞു ആരും കേട്ടില്ല ഇനി കരയാൻ എനിക്ക് മനസ്സില്ല 😏

വരുന്നത് വരട്ടെ എന്ന ഒറ്റ മൈന്റിൽ ഞാൻ അത് പറഞ്ഞു…

വൃന്ദ : മോനെ ഇന്ദ്രജിത്തേ നിന്റെ ഈ അഭിനയം ഒക്കെ വെളിയില്… ഇവടെ വേണ്ട

ഷിബു സാർ : മാഡം

വൃന്ദ : എന്താ

ഷിബു സാർ : മാഡം ഇത് രുദ്രൻ സാറിന്റെ ചേച്ചിടെ മകനാണ് അറിയാലോ

വൃന്ദ : അതിന്, നമ്മക്ക് രുദ്രൻ സാറാണോ ശമ്പളം തരുന്നേ…

പെട്ടെന്ന് പപ്പ ഡോർ തള്ളി തൊറന്ന് അകത്തേക്ക് കേറി വന്നു…

പപ്പ പോലീസ് സ്റ്റേഷന് തീ ഇടും എന്ന പോലെ ആണ് വന്നത്…

തൊട്ട് പിന്നാലെ മണിലാൽ (lawyer) അങ്കിൾ പപ്പടെ ഫ്രണ്ടാ പുള്ളി കൂടെ വന്നു…

മണി അങ്കിൾ : അതേ മാഡം ഒരു ചോദ്യം ചെയ്യൽ രീതി അറിയില്ലേ ഏഹ് primary stage ല് അവർടെ കൂടെ സൗകര്യം ഒക്കെ നോക്കാ

വൃന്ദ : നോക്കിയല്ലോ, ഇന്ദ്രജിത്ത് പറയട്ടെ ഇല്ലെന്ന് അയാളോട് പതുക്കെ മെല്ലേ വന്നാമതി എന്ന് തന്നെ ആണ് പറഞ്ഞത് അല്ലാതെ ഈ കോൾ കട്ടാവും മുന്നേ വരണം എന്നൊന്നും പറഞ്ഞിട്ടില്ല വക്കീൽ സാറേ

മണി അങ്കിൾ : do you know his health condition

വൃന്ദ : health issue ഒക്കെ എല്ലാർക്കും ഇണ്ട് എനിക്ക് കൂടെ മാസത്തി ഒരിക്കെ വരുന്ന വയ്യായ്യിക ഇണ്ട് എന്നിട്ട് ഞാൻ വരുന്നില്ലേ, ദേ കഴിഞ്ഞു അയച്ച് വിടാ 🙏 അപ്പോ സാറേ സാർ ഇത്ര ദിവസം എവടെ ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *