“ദേ ആൾകൂട്ടം… വണ്ടി അങ്ങോട്ട് എടുക്കട്ടേ” സമീർ അതും പറഞ്ഞ് വണ്ടി അങ്ങോട്ട് എടുത്തു.
“എടാ ആൾ കൂടി നിൽക്കുന്ന സ്ഥലം എന്നല്ല പറഞ്ഞത്. കുറച്ച് ആൾ താമസം എന്നൊക്കെ ആണ് ഉദേശിച്ചത്…” എന്ന് ഹൃതിക് പറഞ്ഞ് തുടങ്ങി എങ്കിലും അപ്പോഴേക്കും വണ്ടി ആ ആൾക്കൂട്ടത്തിന്റെ അവിടെ സാം നിർത്തി.
അത്യാവശ്യം സ്ഥലം ഉണ്ട്, അവിടെ 4-5 ടെന്റും ഉണ്ട്. അവിടെ സര്ക്കസ് എന്ന് തൂകി ഇട്ടൊരു ചെറിയ ബോർഡ് കണ്ടപ്പോ ആണ് ഞങ്ങൾക്ക് കാര്യം പിടികിട്ടിയത്. ഇംഗ്ലീഷ് ആണ് നാഗാലാൻഡിലെ ഔദ്യോദിക ഭാഷ, അതുകൊണ്ട് തന്നെ എഴുതാൻ വായിക്കാൻ ഒന്നും അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്തായാലും ഇവിടെ എത്തി എന്നാ പിന്നെ കേറി കണ്ടിട്ട് പോവാം എന്ന് കരുതി. ഞങ്ങൾ ടിക്കറ്റ് എടുക്കാൻ വേണ്ടി പോയപ്പോ പരിപാടി തുടങ്ങി കൂറേ നേരമായി എന്ന് അറിഞ്ഞത്, അവിടെ കൂടി നിൽക്കുന്നവർ ടിക്കറ്റ് എടുത്തെങ്കിലും ഉള്ളിൽ കേറാതെ പുറത്ത് തന്നെ നിൽക്കുന്നത് എന്തിനാണ് എന്ന് ഞങ്ങൾക്ക് മനസിലായില്ല. എന്നാലും സാരമില്ല കേറി കളയാം എന്ന മൂഡ് ആയിരുന്നു ഞങ്ങൾക്ക്. തുടങ്ങി ഏകദേശം ഒരു അരമണിക്കൂർ ആയിട്ട് ഉണ്ടാവും, അപ്പോഴേക്കും ഉള്ളിൽ കേറിയ ഞങ്ങൾ കണ്ടത് ഇത് കാണാൻ അതികം ആളും ഇല്ല, ഉള്ളവർ ആണെകിൽ പരിപാടി കണ്ട് ഉറക്കം തൂങ്ങി ഇരിക്കുകയും ആയിരുന്നു. ഞങ്ങൾ രണ്ട് പേരും സാമിന് തുറിച്ച് നോക്കി, അവനെ പ്രേത്യേകിച്ച് മറുപടി ഒന്നും തരാനും ഉണ്ടായിരുന്നില്ല. അവിടെ ഇരുന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോ ഞങ്ങളുടെ അവസത്തേയും മറച്ചൊന്നും ആയിരുന്നില്ല.