“വന്നത് നന്നായി. കോളേജിൽ നടന്നത് ഒക്കെ വെച്ച് അവിടെ തന്നെ ഇരുന്ന ഭ്രാന്ത ആയിപോയെന്നെ. ഇനി ഇപ്പൊ മൈൻഡ് ഒക്കെ ഒന്ന് ഫ്രഷ് ആയിട്ട് വേണം തിരിച്ച് പോയി ഒരു ജൂനിയർ കുട്ട്യേ സെറ്റ് ആകാൻ” കൈ വിരലുകൾ പൊട്ടിച്ച് കൊണ്ട് സാം പറഞ്ഞു. അവർ രണ്ട് പേരും കുറച്ച് നേരം സംസാരിച്ച് ഇരുന്നപ്പോ പെട്ടന് അവർ ലോഹിതിനെ നോക്കി, അവൻ മേലോട്ട് നോക്കി കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു. പുതിയ സംഭവം ഒന്നും അല്ലലോ…
പൊതുവെ താൻ ഓരോ ചിന്തകളിൽ ആണ് ഉണ്ടാവാർ ഉള്ളത് എങ്കിലും, ആദ്യമായി ഒരു പെണ്ണ് കാരണമായി എന്ന് മാത്രം. അതിൽ അവനെ കൂടുതൽ അസ്വസ്ഥൻ ആക്കിയത് ത്രിവേണിയുടെ പ്രായം തന്നെ ആയിരുന്നു. പക്ഷെ എന്തിനാ താൻ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ എന്ന് ഉള്ളത് അവന്റെ സംശയം.
അന്ന് രാത്രിയും കൂടി അവിടെ താമസിച്ചതിന് ശേഷം, രാവിലെ അവർ യാത്ര തുടങ്ങി, തിരിച്ച് പോകും എന്നാണ് അവർ കരുതിയത് പക്ഷെ…
“അപ്പൊ സമീറെ വണ്ടി എടുക്ക്. വലത്തോട്ട് തന്നെ ആയിക്കോട്ടെ” ഹൃതിക് പറഞ്ഞു.
“ഇടത്തോട്ട് ആട നമക്ക് പോവേണ്ടത്. മാപ് നോക്കാൻ അറിയില്ലെങ്കിൽ പിന്നെ ചാടി കേറി മുന്നിൽ ഇരിക്കാൻ നിക്കണോ മൈരേ” പിന്നിൽ ഇരുന്ന് കൊണ്ട് ലോഹിത് അവനോട് ചോദിച്ചു.
“തിരിച്ച് പോകാൻ ആയിട്ടില്ല. ഉത്സാവങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന നാഗാലാൻഡ്’ലേക്ക് ആണ്, അവിടെ ആണ് നമ്മളുടെ മെയിൻ പരിപാടി” ഹൃതിക് പറഞ്ഞത് കേട്ട് ഒരു അത്ഭുതത്തോട് കൂടി രണ്ടാളും അവനെ നോക്കി ഇരുന്നു.
“ശെരിക്കും നല്ല പരിപാടി ആട, കണ്ടിട്ട് പെട്ടന് തിരിച്ച് വരാം. അധികം ചിലവൊന്നും ഇല്ലാത്ത സംഭവം ആണ്. അല്ല പോയിട്ട് വേറെ തിരക്ക് ഒന്നും ഇല്ലലോ, വണ്ടി എടുക്ക് കു… കുട്ടാ” ഹൃതിക് പറഞ്ഞു.