അടുത്ത ദിവസം രാവിലെ മുതൽ ഓരോ പരിപാടികൾ ആയി അവിടെ തിരക്ക് കൂടി കൂടി വന്നു. ഇവിടുത്തെ മെയിൻ പരിപാടി എന്ന് പറയുന്നത് മേഘാലയാ തന്നെ ഉള്ള പാട്ടുകാരുടെ വക്കാ ഉള്ള പരിപാടി ആണ്, അതിന്ടെ കൂടെ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ആൾക്കാരുടെ ഡാൻസും. മേഘാലയയിൽ കാണാൻ വെള്ളച്ചാട്ടവും മലയും സ്മാരകകെട്ടിടങ്ങളോ ഇല്ലാഞ്ഞിട്ട് അല്ല, ആരും പോകാത്ത, ചിന്തിക പോലും ചെയ്യാത്ത ഒരു നാട്ടിൽ ഉള്ള ചില സ്ഥലങ്ങളിലോ പരിപാടികളോ പോവാൻ ഉള്ള ആഗ്രഹം മാത്രമായിരുന്നു ഹൃതിക്കിന്.
രാവിലെ മുതൽ ഉച്ച വരെ മേഘാലയാ പ്രദേശത്തെ ഗോത്രങ്ങളുടെ പരമ്പരാഗതമായ നൃത്തവും കാര്യങ്ങളും എല്ലാമായി പോയി. ഒരു കൗതുകം കൊണ്ട് അവരുടെ നാട്ടിലെ വസ്ത്രങ്ങളും ഞങ്ങൾ ഇട്ടു നോക്കി, വസ്ത്രം മാത്രമായിട്ട് കാണാൻ കൊള്ളാം, നമക്ക് ചേരില്ല. ഉച്ചക്ക് ശേഷം രാത്രി വരെ പാട്ടും ഡാൻസും ആയിട്ട് ഞങ്ങൾ മതിമറന്ന് ആഘോഷിച്ചു. പരിപാടി അവസാനിച്ചത് നല്ല കിടിലൻ വെടിക്കെട്ടോട് കൂടി ആയിരുന്നു.
“നിങ്ങൾ വന്നിലായിരുന്നുവെങ്കിൽ നഷ്ടം ആയേനെ. ആരും പറഞ്ഞ് കേൾക്കാത്ത ഈ ഒരു അനുഭവം മിസ്സ് ആയി പോയെന്നെ” ഹൃതിക് ആകാശത്ത് വെടിക്കെട്ട് നോക്കി കൊണ്ട് പറഞ്ഞു.
“നിന്നെ വെറുതെ എതിരാകണം എന്ന് ഉണ്ട് പക്ഷെ സംഭവം കൊള്ളാം… അല്ല ഞങ്ങൾ വന്നിലായിരുവെങ്കിൽ നീ എന്ത് ചെയ്തെന്നെ ” സാം ചോദിച്ചു.
“നിങ്ങൾ വരും എന്ന് എനിക്ക് അറിയാമായിരുന്നു. നിങ്ങളോട് ഈ കാര്യം പറയുന്നതിന് മുന്നേ നിങ്ങൾക്ക് ഉള്ള ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിരുന്നു, അതും കഷ്ടപ്പെട്ട് tatkal വഴി ഒക്കെ. പിന്നെ നിങ്ങൾ ഇല്ലെങ്കിലും ഞാൻ പോയേനെ…” ഹൃതിക് മറുപടി നൽകി.