“എന്നാലും ഈ വണ്ടി ഇങ്ങനെ ഒക്കെ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എങ്ങനെ ആട ഇതൊക്കെ കണ്ടുപിടിക്കുന്നത് ആവോ” എന്നും പറഞ്ഞ് സമീർ ചിരി തുടർന്നു.
“വല്യ ബജറ്റ് ഒന്നും ഇല്ലാലോ, എന്റെ ഒരു പരിചയകാരൻ വഴി സെറ്റ് ആകിയതാ. പെട്രോൾ മാത്രം അടിച്ച മതി. ഇനി മിണ്ടാതെ വന്ന് രണ്ടും വണ്ടി കെർ” എന്നും പറഞ്ഞ് ഹൃതിക് വണ്ടിയിൽ കേറി. ലോഹിതിന് വരക്കാൻ വ്യത്യസ്തമായൊരു കാർ കിട്ടയൊരു സന്തോഷം മുഖത്ത് എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.
“പിന്നെ നമ്മൾ ഈ ട്രിപ്പിൽ ഫോട്ടോ ഒന്നും എടുത്ത് ഇൻസ്റ്റയിൽ ഇടുന്നില്ല… നമ്മൾ പോയി അടിപൊളിക്കുന്നു, ഇങ്ങനെ ഒക്കെ ചെയുന്നു എന്ന് ആരും അറിയണ്ട. ഓ.കെ.” സമീർ പറഞ്ഞു. ആ പറഞ്ഞതിനോട് ആർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.
അവരുടെ രണ്ട്-അര / മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്ര അവർ ആരംഭിച്ചു. യാത്ര തുടങ്ങിയപ്പോ ഉണ്ടായിരുന്ന പോലെ ഉള്ള മനോഹരമായ റോഡ് അല്ലായിരുന്നു പിന്നീട് ഉള്ള ഈ NH6. മഴയും മണ്ണിടിച്ചിലും കാരണം റോഡ് മോശായിരുന്നു. പോകുന്ന വഴി ചെറുതായി ഒന്ന് മാറ്റി പിടിക്കേണ്ടി വന്നു. ഇതുവരെ പുസ്തകങ്ങളിൽ മാത്രം കണ്ട് പരിചയം ഉള്ള രീതിയിൽ ആയിരുന്നു ഇവിടെ ഉള്ള വീടുകൾ നിർമിച്ചിട്ടുള്ളത്. 4ഓ അതിൽ കൂടുതൽ തൂണുകൾ ഉണ്ടാക്കി അതിന്റെ മുകളിൽ ആയിരുന്നു വീട് ഉള്ളത്. പോകുന്ന വഴിക്ക് തന്നെ അവിടെ ഉണ്ടായിരുന്ന വീടും കടയും ഒരുമിച്ച് ഉള്ള സെറ്റപ്പ് ആയിരുന്നു, അവിടെ നിന്ന് തന്നെ തന്നെ ഉച്ചക്ക് ഉള്ളതും കഴിച്ചു. ചേര തിന്നുന്ന നാട്ടിൽ ചെന്ന നാട് കഷ്ണം തിന്നണം എന്നാണാലോ, അതുകൊണ്ട് തന്നെ അവരുടെ അവിടുത്തെ മെയിൻ ഭക്ഷണങ്ങൾ തന്നെ ആയിരുന്നു കഴിച്ചത്.