ഇനി പോവാൻ ഉള്ളത് നാഗാലാൻഡ് ഹോൺബിൽ ഫെസ്റ്റിവൽ കാണാൻ ആയിരുന്നു. ഇപ്പൊ നിന്ന സ്ഥലത്ത് നിന്നും അതികം ദൂരം ഒന്നും ഇല്ലായിരുന്നു. അവിടെ എത്തിയതും ഞങ്ങൾ ആദ്യം കണ്ടത്ത് അവരുടെ ഒരു പരേഡ് ആയിരുന്നു. വിവിധ തരം വസ്ത്രങ്ങൾ, ഭാഷക്കൾ, സംസകാരങ്ങൾ…
“ഇന്ന് ആകെ ഒരു മോട്ടിവേഷൻ അതുകൊണ്ട് ഞാൻ ചില കാര്യങ്ങൾ തീരുമാനിച്ചു” സാം പറഞ്ഞു. ലോഹിത് അവനെ കുറച്ച് നേരം നോക്കി നിന്നു.
“ഇനി ഞങ്ങൾ എന്താ ഏതാ എന്നൊക്കെ ചോദിക്കണമായിരിക്കും. അങ്ങോട്ട് പറയടാ…” ലോഹിത് പറഞ്ഞു.
“ഇനി വെറുതെ കോളേജിൽ പോയി ജൂനിയർസിന് വായും നോക്കി സെറ്റ് ആകാൻ ഒന്നും സമയം ഇല്ല”
“എടാ… നല്ല തീരുമാനം. നമ്മൾ കുറച്ചും കൂടി പഠിത്തത്തിലും നമ്മളുടെ പാഷനിലും ഒക്കെ ഫോക്കസ് ചെയ്ത് നമ്മളുടെ കരീർ ഒക്കെ സെറ്റ് ആകുന്നു” എന്നും പറഞ്ഞ് ലോഹിത് കൈ മുന്നിലോട്ട് നീട്ടി.
“അതല്ലടാ. ഇവിടെ തന്നെ ഉണ്ടടാ ഒടുക്കത്തെ കളക്ഷൻ. ഒരു നാഗാലാൻഡ് കുട്ടിയെ കൊണ്ട് നാട്ടിലേക്ക് അങ്ങോട്ട് വിട്ടാലോ എന്ന ഞാൻ ആലോചിക്കുന്നേ…” സാം പറഞ്ഞ് തീരും മുന്നേ ലോഹിത് അവിടെ നിന്ന് വേറെ വല്ല പരിപാടിയും ഉണ്ടോ എന്ന് നോക്കി നടന്ന് പോയി.
“ഇവന് ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലടാ. നിനക്കു പക്ഷെ ഈ വക്കാ കാര്യങ്ങൾ ഒക്കെ പറഞ്ഞ പിടി കിട്ടും… ഓ നീ ഈ ലോകത്ത് ഒന്നും അല്ല ലെ, അങ്ങനെ ആവട്ടെ ഞാൻ ശല്യ പെടുത്തുന്നില്ല” ഇവരുടെ സംസാരം ഒന്നും കേൾക്കാതെ എന്തോ ചിന്തയിൽ മുഴുകി നിന്ന ഹൃതികിനോട് സാം പറഞ്ഞു.
ഇവിടെ ഉള്ള പ്രധാന പരിപാടികളിൽ ഒന്ന് അവരുടെ ഭക്ഷണങ്ങൾ ആയിരുന്നു. മുള കൊണ്ടുള്ള വിഭവങ്ങളും പോർക്കും ആയിരുന്നു ഹൈലൈറ്. കണ്ട് മതിവരാതെ, ആസ്വദിച്ച് തീരത്തെയും അവർക്ക് അവിടെ നിന്നും പോകാൻ സമയം ആയികൊണ്ടിരുന്നു. കാലങ്ങൾ കഴിഞ്ഞ് എപ്പോഴെങ്കിലും ഇങ്ങോട്ടേക്ക് തിരിച്ച് വരണം എന്ന തീരുമാനമാവും ആയി അവർ തിരിക്കെ പോവാൻ ഉള്ള വണ്ടി കേറി. ആരാദ്യം വിശാഖപ്പട്ടണത്തേക്കും, അവിടെ നിന്ന് പിന്നെ വീട്ടിലേക്കും.