“അത്രേ ഉള്ളു… നിന്റെ വീട്ടിലേക്ക് എന്നെ ക്ഷേനിക്കുനിലെ?? നിന്റെ വീട്ടിൽ എന്നെ കൊണ്ടുപോയി എല്ലാരേയും പരിചയ പെടുത്തുന്നിലെ… അതോ നിനക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ലേ…”
)
സ്വപ്നത്തിൽ എന്തക്കയോ കണ്ട് ഹൃതിക് പെട്ടന് ഞെട്ടി ഉണർന്നു. അവൻ ആകെ വിയർത്തിരുന്നു, സ്വസാഗേതിയുടെ വേഗതയും കൂടി. അപ്പൊ തന്നെ ഫോൺ എടുത്ത് നോക്കി, സമയം 7 മാണി കഴിഞ്ഞു. ഇത്ര നേരത്തെ എന്നീട്ട് അവർക്ക് ശീലം ഇല്ല, എന്നാലും അവൻ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി ഒരു നമ്പർ ടൈപ്പ് ചെയ്തു.
“എന്താ മോനെ ഇത്ര നേരത്തെ, എന്തേലും പ്രെശ്നം ഉണ്ടോ” ഹൃതികിന്ടെ അമ്മ അവനോട് ചോദിച്ചു.
“ഏയ്… കൂറേ ആയിലെ വിളിച്ചിട്ട് അതാ ഞാൻ…”
“എന്ന മോനെ നീ നാട്ടിലേക്ക് വരുന്നത്. എത്ര കാലം ആയാട അമ്മ നിന്നെ കണ്ടിട്ട്. നിന്നെ അന്വേഷിച്ച് കിച്ചുവും പിന്നെ നിന്റെ ഏതോ ഫ്രണ്ട് ഒക്കെ വന്നിട്ട് ഉണ്ടായിരുന്നു”
“എന്നെ ഒക്കെ അന്വേഷിച്ച് ആര് വരാൻ ആണ് അമ്മെ, അമ്മ വെറുതെ… പിന്നെ, ഞാൻവരാം അമ്മെ. പറ്റുമെങ്കിൽ അടുത്ത ആഴ്ച തന്നെ ഞാൻ അങ്ങോട്ടേക്ക് വരാം”
“ആണോ മോനെ”
“ആ അമ്മെ ഞാൻ വരും. ഞാൻ പിന്നെ വിളിക്കാമെ ശെരി എന്നാ” എന്നും ഹൃതിക് ഫോൺ വെച്ചു. അവൻ കുറച്ച് അപ്പുറത്ത് രാജ്‌വീർ യോഗ ചെയുന്നത് കണ്ടു, പതിയെ അങ്ങോട്ടേക്ക് നടന്നു.
“സുപ്രഭാത് ഹൃതിക്… നന്നായി ഉറങ്ങി പറ്റിയില്ല എന്ന് തോന്നുന്നു (H)” ഹൃതിക് അടുത്ത് എത്താറായപ്പോഴേക്കും രാജ്‌വീർ കണ്ണ് തുറന്ന് ഹൃതികിനോട് ചോദിച്ചു. എല്ലാം പെട്ടന് സംഭവിച്ചതിന്റെ ഞെട്ടലിൽ എന്ത് പറയണം എന്ന അറിയാതെ ഹൃതിക് അവിടെ നിന്നു.