“ഒന്നെകിൽ ബാബയുടെ കൂടെ അല്ലെങ്കിൽ അമ്മയുടെ കൂടെ നിൽക്കണം എന്ന ഒരു സാഹാചര്യം വന്നു. എനിക്ക് ബാബയുടെ കൂടെ നിൽക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതി. അവിടെ തന്നെ നിന്ന് അമ്മേയെ എന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം പറഞ്ഞ് മനസ്സിലാകുന്നതിന് പകരം… (H)” രാജ്‌വീർ തുടർന്നു. അയാൾ മൂന്ന്പേരുടെയും മുഖത്തേക്ക് നോക്കി, ഹൃതികിന്റെ മുഖത്ത് മാത്രം അവരിൽ ഇല്ലാത്ത ഒരു ഭാവം കണ്ടപ്പോ രാജ്‌വീർ കുറച്ച് ഒക്കെ മനസ്സിലാക്കി എടുത്തു.
“അഹ്. നിങ്ങൾ ഇങ്ങനെ ഇരികളെ, നിങ്ങൾ കുറച്ച് കഴിഞ്ഞ അങ്ങോട്ടേക്ക് തന്നെ ആണലോ പോവുന്നത്. പ്രേശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത് അതിന് ഉള്ള പരിഹാരം അല്ല, നമ്മളാൽ ആവും വിധം അത് തീർക്കാൻ നോക്കുക…
നിങ്ങളെ ഞാൻ എന്റെ പഴഞ്ചൻ കഥാനക്കൽ പറഞ്ഞ് കൂടുതൽ വേരിപ്പികുനില്ല. ഈ ടെന്റിൽ കിടന്നോ, സൗകര്യങ്ങൾ അതികം ഇല്ല എന്നാലും… (H)” എന്നും പറഞ്ഞ് രാജ്‌വീർ മെല്ലെ പുറത്തേക്ക് നടന്ന് പോയി. അയാൾ പോകുന്നതിന് ഇടയിൽ ഹൃതികിനെ മാത്രം തിരിഞ്ഞ് നോക്കി ചിരിച്ചിട്ട് പോയി.
ലോഹിതും സാമും കൂറേ കഥകളും പറഞ്ഞ് അവിടെ കിടന്നു, മറുവശത്ത് ഉറങ്ങാനായി ഹൃതിക് കഷ്ടപെടുക്കായിരുന്നു. മറക്കാൻ വേണ്ടി എങ്ങോട്ടൊക്കെ ഒഴിഞ്ഞ് മാറിയാലും പഴയ കാര്യങ്ങൾ വീണ്ടും ഓർമ്മിക്കുന്ന വിധത്തിൽ എന്തേലും ഒക്കെ സംഭവിച്ച് കൊണ്ടിരിക്കും. കൂറേ കഴിഞ്ഞ് എങ്ങനെയൊക്കെയോ അവൻ ഉറങ്ങി.
(
“ഞാൻ പോയി വന്നിട്ട്, നിന്ടെ പരീക്ഷ ഒക്കെ കഴിഞ്ഞിട്ട്, അപ്പൊ പറഞ്ഞാ മതി…