“ആപ്നേ 82 വര്ഷ കി ജീവൻ മേ കബി കിസീ ഐസേ വ്യക്‌തി സെ നഹി മില ജോ മേരെ സ്വഭാവ സെ മിൽത്ത ജൂലതാ ഹോ. ആജ് ആപ്കോ ഡിന്നർ കെ ബാഡ് യഹീൻ സെ നിക്കണ ഹേ (എന്റെ 82 വർഷത്തെ ജീവിതത്തിന്റെ ഇടയിൽ എന്റെ സ്വഭമായി സാമ്യം ഉള്ള ആരെയും ഞാൻ കണ്ടിട്ട് ഇല്ല. ഇന്ന് നിങ്ങൾ ഇവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ചിട്ട് പോയ മതി)” രാജ്‌വീർ ഞങ്ങളോട് പറഞ്ഞു, അല്ല ആഖ്യപിച്ചു. ലോഹിത് വല്യ മടി ഒന്നും ഇല്ലാതെ അയാളുടെ കൂടി അങ്ങോട്ട് പോയി. ഞങ്ങൾ രണ്ടാളും അയാളുടെ വയസ്സ് കേട്ട് അവിടെ ഞെട്ടലോട് കൂടി തന്നെ നിന്നു.
“അതെ ഞങ്ങൾക്ക് പ്രധാനമായും രാത്രി താമസിക്കാൻ ഒരു സ്ഥലമായിരുന്നു വേണ്ടത്. ഭക്ഷണത്തിന് പകരം അങ്ങനെ ചെയ്ത തന്ന ഉപകാരം ആയെന്നെ (H)” ലോഹി പറഞ്ഞു. അത് കേട്ട് അയാൾ പിന്നെയും പൊട്ടി ചിരിച്ചു. രാജ്‌വീർ അവന്റെ തോളിൽ കൈ ഇട്ട് അവനെ ഒരു ടെന്റിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി.
കൂറേ ഒന്നും ഇല്ലെങ്കിൽ അത്യാവശ്യം വിശാലമായി തന്നെ അവിടെ ഭക്ഷണം ഉണ്ടായിരുന്നു. ഞങ്ങൾ കോളേജിൽ ഓരോ കാര്യങ്ങൾ പറഞ്ഞും, അവിടെ ഉണ്ടായിരുന്ന എല്ലാരേയും പരിചയപെടുകയും ചെയ്ത് ഭക്ഷണം കഴിച്ചു. എല്ലാം കഴിഞ്ഞ് ഞങ്ങൾ അവിടെ സംസാരിച്ച് ഇരുന്നു കുറച്ച് നേരം.
“ഞങ്ങൾക്ക് അവിടെ ആകെ ഓരോ പ്രേശ്നങ്ങൾ. ക്ലാസ് തുടങ്ങാൻ ഇനിയും 2 മാസം ഉണ്ട്, അതിന് മുന്നേ കുറച്ച് മനസമാധാനം കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഞങ്ങൾ ഇപ്പൊ ഇറങ്ങിയത്.” ഞങ്ങൾ എങ്ങനെ, എന്തിന് നാഗാലാൻഡ് എത്തി എന്ന ചോദ്യത്തിന് സാം അയാൾക്ക് മറുപടി കൊടുത്തു.