“തമ്പി കേരളം താനേ…” രാജ്‌വീർ ലോഹിതനോട് ചോദിച്ചു. അവൻ ചെറിയ ഒരു അതിശയത്തോട് കൂടി അതെ എന്ന രീതിയിൽ തലയാട്ടി.
(ഹിന്ദിയിൽ ആയിരിക്കും ചില ഡയലോഗുകൾ, അത് മലയാളത്തിൽ എഴുതുന്നു)
“മേ തമിഴ്, തെലുഗ്, ഹിന്ദി, ആസ്സാമീസ് ജൈസേ കായി ഭാഷ ജാന്ത ഹൂ. ബാകീ മുഘേ സുന്തേ സമജ് aatha ഹൂ (തമിഴ്, തെലുഗ്, ഹിന്ദി, ആസ്സാമീസ് അങ്ങനെ കൂറേ ഭാഷക്കൾ അറിയാം മോനെ. ബാക്കി കേട്ട മനസ്സിലാവുകയും ചെയ്യും)” രാജ്‌വീർ തുടർന്നു. അപ്പോഴേക്കും അവിടെ രണ്ട് പേരും എത്തിയിരുന്നു. ലോഹിതിനോട് എന്താ സംഭവം എന്ന് തിരക്കുകയും ചെയ്തു.
“നിങ്ങൾ അല്ലേടാ കുറച്ച് മുന്നേ സംസാരിക്കാൻ ഒരു അവസരം കിട്ടിയ എന്ന് നോക്കി ഇരുന്നത്, അപ്പൊ ഞാൻ ഇവിടെ അയാളോട് വന്ന് ഒന്ന് കൊളുത്തി. ഇനി അത് പിടിച്ച് കേറാം” എന്തോ വല്യ കാര്യം ചെയ്ത പോലെ ലോഹിത് പറഞ്ഞു. ഈ മൈരൻ ഇപ്പൊ ഇതിന്ടെ വല്ല ആവിശ്യവും ഉണ്ടോ. സാമും ഹൃതിക്കും എന്ത് പറയണം എന്ന് അറിയാതെ പര്സപരം നോക്കി നിന്നു.
“നീ എന്താ അതികം സംസാരിക്കാത്തത് എന്ന് ഓർത്ത് എനിക്ക് ചിലപ്പോ നിന്ടെ കാര്യം എന്താവും എന്ന് ഒരു പേടി ഉണ്ടായിരുന്നു. ഇപ്പൊ നീ സംസാരിച്ച് നിനക് വല്ലതും പറ്റുന്നോ എന്ന് ആണ് എന്റെ പേടി. വഴി പോവുന്ന അടി ചോദിച്ച് വാങ്ങുന്ന നിന്ടെ ഈ പ്രവർത്തി എന്നെ എന്റെ അനിയനെ വല്ലാതെ ഓർമപ്പെടുത്തുന്നു…” സമീർ അവനോട് പറഞ്ഞു. അപ്പുറത് ഹൃതിക് അവരോട് മാപ് പറഞ്ഞ് കൊണ്ടിരിക്കുക ആയിരുന്നു. പെട്ടന് രാജ്‌വീർ വളരെ ഒച്ചത്തിൽ ചിരിക്കാൻ തുടങ്ങി.
“യെ സറൂരി ഹേ ക്യാ ബാച്ചോ. ഉസ്‌നേ ഉച്ചിത് ബാത് പൂച്ചി ഹേ. തും മുജ്‌ഹേ പാസ്സാന്ത് ആയ, ഐസ ഹേ മൂ പേ ദേഖ്കെ സഭ് കുച്ച് പുച്ചനാ ചാഹിയെ(ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ മക്കളെ. അവൻ ഒരു ന്യായമായ കാര്യം അല്ലെ ചോദിച്ചത്. നിന്നെ എനിക്ക് ഇഷ്ടമായി, ഇങ്ങനെ മുഖത്ത് നോക്കി കാര്യങ്ങൾ ചോദിക്കണം)” അയാൾ പറഞ്ഞു. സ്വല്പം അഭിമാനത്തോട് കൂടി ലോഹിത് ബാക്കി രണ്ട് പേരെയും നോക്കി. മറുപടി പുച്ഛം മാത്രം.