“അതിക്കാ… എനിക്ക്… കുറേയായി..’’
“ഉം… ഏതായാലും അവൾക്ക് പ്രശ്നമൊന്നുമില്ല… എനിക്കും പ്രശ്നമില്ല… പക്ഷേ, ഞാൻ പലതും ചെയ്യും..അപ്പോ എന്റെ ഭാര്യയെ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നെങ്ങാൻ പറഞ്ഞാ… ചവിട്ടി ഞാൻ പുറത്താക്കും..”
“ഇല്ലിക്കാ… ഞാനൊന്നും പറയില്ല… പിന്നെ..,ഇക്ക… എന്നാ…?”..
“അത് ഞാൻ നിന്നോട് പറയണോ… ?.
സൗകര്യപ്പെടുമ്പോ ഞാനത് റീനയോട് വിളിച്ച് പറയും…”
ഗൗരവത്തിൽ പറഞ്ഞ് കരീംക്ക അന്നത്തെ കൂലിയെടുത്ത് വിജയന് കൊടുത്തു..
വിജയൻ നേരെ പോയത് ഒരു ഫാൻസി കടയിലേക്കാണ്.. റീന പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി.
നല്ല വാസനയുള്ള പൗഡർ, സ്പ്രേ, കൺമഷി, ലിപ്സ്റ്റിക്ക്, നെയ്ൽ പോളിഷ്, ഷേവിംഗ് സെറ്റ്, ബ്ലേഡ്…
ഇതൊന്നും ജീവിതത്തിൽ അവൻ ഭാര്യക്ക് വാങ്ങിക്കൊടുത്തിട്ടില്ല..
ഇന്ന് കിട്ടിയ കൂലിയും, കയ്യിലുണ്ടായിരുന്ന കുറച്ച്പൈസയും തീർന്ന് കാലിപ്പോക്കറ്റുമായാണ് വിജയൻ പുറത്തിറങ്ങിയത്..
ഇന്നിനി കുടിക്കണേൽ ആരോടെങ്കിലും കടം വാങ്ങണം..എന്നാലും സാരമില്ല… തന്റെ കുറേ കാലമായുളള ആഗ്രഹം നടക്കാൻ പോവുകയല്ലേ…
വിജയൻ ഇറങ്ങിയ പാടേ കരീംക്ക, റീനക്ക് വിളിച്ചു..
“അവനാണല്ലോ മോളേ ധൃതി…?.
ഇക്ക എന്നാ വരുന്നേന്നും ചോദിച്ച് എന്റടുത്ത് വന്നിരുന്നു…”
“എന്നിട്ടിക്കയെന്ത് പറഞ്ഞു…”
കള്ളച്ചിരിയോടെ റീനചോദിച്ചു..
“ അതൊന്നും നീയറിണ്ട… അതൊക്കെ ഞാൻ റീനയോട് സംസാരിച്ചോളാംന്ന് പറഞ്ഞു…”
“നന്നായി ഇക്കാ… ഞാനും അത് തന്നെയാ പറഞ്ഞത്… ഇക്കയോട് പൈസയെന്തെങ്കിലും കൂടുതൽ ചോദിച്ചോ… ?”..
“ഇല്ല… കൂലി മാത്രമേ കൊടുത്തുള്ളൂ… എന്തേ… ?”..