ദേവീ പരിണാമം 2 [Siddharth]

Posted by

അവൾ പുറത്തേക്ക് ഇറങ്ങി മുറി ലോക്ക് ചെയ്തു. എന്നിട്ട് അശ്വിന്റെയും നേഹയുടെയും റൂമിൽ ചെന്ന് നോക്കി. ലോക്ക് ആണ് നേഹ പുറത്ത് പോയിട്ടുണ്ടാവും. അവൾ ലൈഫിറ്റിൽ കേറി എട്ടമത്തെ ഫ്ലോറിലെക്ക് ചെന്നു. റൂം നമ്പർ 806 ഇൽ അവൾ മുട്ടി. കുറച്ചു കഴിഞ്ഞ് അവൻ വാതിൽ തുറന്നു.ഒരു സ്ലീവലസ് ടീഷർട്ടും ഷോർട്സും ആണ് അവന്റെ വേഷം. പുറത്ത് നിക്കുന്ന ദേവിയെ കണ്ട് അവൻ നോക്കി നിന്നുപോയി. ഒരു ചെറു ചിരിയോടെ അവൾ തന്നെ നോക്കി നിക്കുന്നു. അവൻ അവൾക്ക് കയറാൻ മാറി നിന്നുകൊടുത്തു. അവൾ അകത്തേക്ക് കയറിയ ശേഷം അവൻ വാതിൽ അടച്ച് ലോക്ക് ചെയ്തു.

അവൾ അവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിക്കുകയാണ്. അവൻ അവളുടെ അടുത്തേക്ക് നടന്നു.

“എന്താ ദേവി ടീച്ചറെ നാണം ആണോ….?”

അവൻ പറഞ്ഞത് കേട്ട് അവൾ തിരിഞ്ഞ് അവനെ നോക്കി. തന്റെ പേരും താൻ ടീച്ചർ ആണെന്നും ഇവൻ എങ്ങനെ അറിഞ്ഞു. നേഹ പറഞ്ഞോ..? ഇന്നലെ താൻ പേര് പറഞ്ഞില്ലാലോ.

“എന്താ ടീച്ചറെ ആലോചിച്ചു നികുന്നെ…?”

“എന്റെ പേരും ഞാൻ ടീച്ചർ ആണെന്നും ഇയാൾക്ക് എങ്ങനെ അറിയാം…?”

“ടീച്ചർക്ക് എന്നെ ഓർമ്മ ഇല്ലേ…?”

“ഇ… ഇല്ല….”

“തൃശൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ…. ജീവ, ജീവ എസ് നായർ റോൾ നമ്പർ 25.ഇപ്പോ ഓർക്കുന്നുണ്ടോ…?”

അവൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി. പെട്ടന്ന് തന്നെ അവളുടെ മനസ്സ് ഒൻപതു വർഷങ്ങൾക്ക് മുൻപ് ഉള്ള ഒരു ദിവസത്തിലേക്ക് ചെന്നു. അതെ താൻ അവനെ ഓർക്കുന്നു. ജീവ..! താൻ ക്ലാസ്സ്‌ ടീച്ചർ ആയ പ്ലസ്ടു ക്ലാസ്സിൽ തന്റെ സ്റ്റുഡന്റ് ആയിരുന്നു അവൻ. അതെ ക്ലാസ്സിൽ തന്നെ അന്ന് പഠിച്ചിരുന്ന തന്റെ മോൻ അശ്വിന്റെ ക്ലാസ്സ്‌മേറ്റ്. ദൈവമേ അവൻ ആയിരുന്നോ ഇവൻ.

Leave a Reply

Your email address will not be published. Required fields are marked *