“വീട്ടിൽനിന്ന് നമ്മളൊരുപാട് തവണ ഇങ്ങനെ കഴിച്ചിട്ടില്ലേ? ഇപ്പോഴും ലിസിമ്മ കൂടെയുണ്ടായിരുന്നത്കൊണ്ട് ആസ്വദിച്ചു സംസാരിച്ചു കഴിക്കാൻ പറ്റിയിട്ടില്ല.”
“അതേ, അമ്മയുടെ കൂടെയാണ് നമ്മൾ കഴിച്ചിരുന്നതെല്ലാം.”
“ഒറ്റക്ക് ഇങ്ങനെയിരുന്നു കഴിക്കാൻ ഞാൻ എത്ര ആഗ്രഹിച്ചതാ.”
“ഇതാ നമ്മൾ ഇവിടെ.” ടീച്ചർ രണ്ടുപേർക്കും ഭക്ഷണം വിളമ്പുന്നതിനിടയിൽ ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരുന്നു.
“ഒരിക്കലും ഇങ്ങനെയൊക്കെ ഒരു ദിവസമുണ്ടാകും എന്നു സ്വപ്നത്തിൽപ്പോലും കരുതിയതല്ല.”
“കഴിക്ക്.” ടീച്ചർ ഞാൻ എടുത്തു കറികൂട്ടി വായിലിട്ടു.
“സ്വാദുണ്ടോ?” കഴിക്കാൻ തുടങ്ങി ഞാൻ ചോദിച്ചു.
“ഉഷാറാണല്ലോ. എരിവൊന്നുല്ല്യ.”
“പഞ്ചാബി ചതിക്കാറില്ല. ഒരുപാടു സ്പൈസൊന്നും ഉണ്ടാവില്ല. പക്ഷെ നല്ല സ്വാദാ. അതാ എനിക്ക് ഇഷ്ടവും.”
“ഇവിടുന്നു ഓർഡർ ചെയ്യാറുണ്ടോ?”
“മൂന്നോ നാലോ തവണ ചെയ്തിട്ടുണ്ട്. പിന്നെ അച്ഛൻ വരുമ്പോൾ ചെയ്യാറുണ്ട്.ഞാൻ മിക്കവാറും ഉണ്ടാക്കി കഴിക്കാറാണ്. പുറത്തെ ഫു ഭക്ഷണമൊന്നും അത്ര നല്ലതല്ല. എന്നും കഴിക്കാൻ പറ്റില്ല. ഇടക്കൊക്കെ ഓക്കേ.”
“അച്ഛൻ വരുന്ന സമയത്തു ഇവിടെ കുറേ നാല് നിൽക്കുമോ?”
“ഇല്ല. കൂടിയാൽ നാലുനാൾ. പിന്നെ ഒരിക്കൽ രണ്ടാഴ്ച നിന്നിട്ടുണ്ട്. അന്ന് ഇവിടെ ഒരു പ്രൊജക്റ്റ് ഉണ്ടായിരുന്നു. അന്ന്. കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു.”
“‘അമ്മ വന്നിട്ടില്ല അല്ലേ ഇവിടെ?”
“ഇല്ല. ഇതുവരെ വന്നിട്ടില്ല. കൊണ്ടുവരണം എന്നാഗ്രഹമുണ്ട്. പിന്നെ ഇങ്ങനെ ഒരു വീടുള്ളത് ആൾക്കറിയില്ല. പറയേണ്ട എന്നാ അച്ഛൻ പറഞ്ഞത്. ഹോസ്റ്റലിലാണ് എന്നാണല്ലോ വീട്ടിൽ പറഞ്ഞിട്ടുള്ളത്. അറിയാതെ പോലും പറഞ്ഞുപോകരുത് കേട്ടോ.”