“ഓ, ഇരുന്നു മടുത്തുകാണുമല്ലേ…”
“അതേ… ഇടക്കിടക്ക് നിർത്തിയാണ് പോന്നത്. സംസാരിച്ചും പാട്ടുകൾ കേട്ടും… രസമായിരുന്നു… ഒരുപാടുനേരത്തെ ഇരിക്കൽ മാത്രമാണ് പ്രശ്‌നം”
“മുരളിച്ചേട്ടൻ ഇപ്പോൾ എവിടെ?”
“വീട്ടിൽത്തന്നെയുണ്ട്. ഇന്നോ നാളെയോ മാഗ്ലൂരിലേക്കു പോകും. ജോലി ആവശ്യത്തിനായി.”
“അവിടെ തങ്ങുമോ?”
“ഒരു മൂന്നാഴ്ചയെങ്കുലും…”
“ഇങ്ങോട്ടുപോരാൻ സമ്മതിച്ചോ? ലിസിമ്മയോടു പറഞ്ഞോ?”
“അങ്ങേർക്കു പ്രശ്നമൊന്നുമില്ലെടാ… ലിസിമ്മയോടു കഴിഞ്ഞയാഴ്ചയാണു പറഞ്ഞത്… നിന്നെ കാണാൻ പറ്റുമെങ്കിൽ കാണാൻ പറഞ്ഞു.”
“വേറെ എന്തെങ്കിലും പറഞ്ഞോ?”
“ഉണ്ട്.. എല്ലാം ഞാൻ പറയാം.”
“എന്താ?”
“ഒക്കെ പറയാം.”
“ടീച്ചർക്കെന്താ ഒരു ടെൻഷൻ പോലെ?”
“ഒന്നുമില്ലെടാ… ഇങ്ങനെ ഒറ്റക്കു വന്നപ്പോൾ ഒരു പേടി… ഒരു സങ്കടം… എന്തോ മിസ്സിംഗ് പോലെ”
“ഒറ്റക്കോ? ഞാനില്ലേ? എന്തിനാ പേടിക്കുന്നത്..?”
ടീച്ചർ അൽപനേരം ഒന്നും മിണ്ടിയില്ല…
“എന്താ ടീച്ചറേ…?” വിഡ്ഢിയായ ഞാൻ വീണ്ടും ചോദിച്ചു.
“ഒന്നുമില്ലെടാ… നിനക്ക് മനസ്സിലാകില്ല.”
“എന്തുപറ്റി ടീച്ചറെ… പറയൂ..”
“ഒന്നുമില്ലെടാ… മുരളിചേട്ടനില്ലാത്തതിന്റെ ഒരു വിഷമം…”
“സാരമില്ല ടീച്ചറേ… ചേട്ടനെയുംകൂട്ടി ഒരിക്കൽ വരൂ… ഞാൻ പറയാം ചേട്ടനോട്.”
“നീ പറഞ്ഞിട്ടൊന്നും കാര്യമില്ലെടാ”
“നമുക്കു നോക്കാം.”
ടീച്ചർ പിന്നെയും ഒരു മൗനത്തിലേക്കു പോയി. ഞാൻ കുറെ കാര്യങ്ങൾ ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല.
അല്പനേരത്തിനുശേഷം ഞാൻ പറഞ്ഞു: “വാ നമുക്കൊന്നു നടക്കാം.”