“എന്തൊക്കെ വിശേഷങ്ങൾ..? ടീച്ചർക്ക് ഒരു മാറ്റവുമില്ല.”
ടീച്ചർ ഒന്നും മിണ്ടുന്നില്ല. മന്ദം ചിരിക്കുന്നു.
“നമുക്ക് എവിടെയെങ്കിലും ഇരിക്കാം.”
“ഓക്കേ” ടീച്ചറുടെ മറുപടി വീണ്ടും ചെറുതാണ്.
“എന്താ ഒന്നും മിണ്ടാത്തത്… നമുക്ക് ഗാർഡനിൽ പോകാം.”
ഇതിനും മറുപടിയില്ല. രണ്ടുപേരും നടക്കാൻ തുടങ്ങി. ഞാൻ ലാൽബാഗിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി. കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടായതെ നടന്നു. നഗരം നല്ല തിരക്കിലാണ്. ഞാൻ അതൊന്നും അറിയുന്നില്ല. ആളുകൾ ഓഫിസിലേക്കു പോകുന്ന സമയമാണ്. റോഡുകൾ ക്രോസ്സ്ചെയ്യാനും നടക്കാനുമെല്ലാം ഞങ്ങൾ സമയമെടുത്ത്. ഇടയ്ക്കു ഒരിക്കൽക്കൂടി ഞാൻ ടീച്ചറുടെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും ടീച്ചർ സമ്മതിച്ചില്ല. “എന്താ ഇങ്ങനെ മിണ്ടാതെ നടക്കുന്നത്? വല്ല പ്രശ്നവുമുണ്ടോ?” ഞാൻ ചോദിച്ചു. “ഒന്നുമില്ല കുട്ടാ.” ഞങ്ങൾ നടന്ന് നടന്ന് ഗാർഡനിലെത്തി.
അധികം ആളുകളൊന്നുമില്ലാത്ത ഒരു മരച്ചുവട്ടിൽ ഞങ്ങൾ രണ്ടുപേരും ഒരു പാർക്ക്ബെഞ്ചിലുരുന്നു. ടീച്ചർ ബാഗ് ഞങ്ങൾക്ക് രണ്ടുപേർക്കുമികയിൽ വച്ചു അൽപനേരം തല താഴ്ത്തിയിരുന്നു.
“യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു?” ഞാൻ വീണ്ടും ചോദിച്ചു.
“നന്നായിരുന്നു.”
“ബസ്സിൽ ആണോ നാട്ടീന്നു വന്നത്?”
“അല്ല. ഫ്രണ്ടിന്റെ കാറിൽ. അവൾ ഡ്രൈവ് ചെയ്തു വരാറുണ്ട്. ഇത്തവണ ഒറ്റക്കായതിനാൽ എന്നെയും കൂട്ടി. അതോടെ കുറച്ചുനാൾ അവളുടെ കൂടെ തങ്ങാമെന്നായി. ഞങ്ങൾ ഒരു മാസം മുമ്പ് പ്ലാൻ ചെയ്തതാണ്. ഉറപ്പായിട്ടു പറയാമെന്നുകരുതിയാ ഒന്നും മിണ്ടാതിരുന്നാൽ.”