ഞാൻ എഴുന്നേറ്റു ടീച്ചറുടെ സോഫാക്കരികിലെത്തി നിലത്തിരുന്നു. ടീച്ചർ ഉറങ്ങുന്നതും നോക്കിയിരുന്നു. മേനിയാകെ മറയുന്ന ചുരിദാറാണ് വേഷമെന്നതിനാൽ ഞാൻ ടീച്ചറുടെ മുഖവും കൈകളും മുടിയഴകും നോക്കി ഒരുപാട് നേരമിരുന്നു. ആ കൺകളും ചുണ്ടുകളും മൂക്കും കവിളുകളുമെല്ലാം ഞാൻ ഒരുപാടുനേരം നോക്കിയിരുന്നു. എന്തൊരു നയനാന്ദകരമായ കാഴ്ച. എത്രനേരം വേണമെങ്കിലും ഇങ്ങനെ നോക്കിയിരിക്കാം. അല്പനേരത്തിനുശേഷം ഞാൻ എഴുന്നേറ്റുപോയി ഒന്ന് കുളിച്ചു ഫ്രഷ് ആയി. ബെഡ്‌റൂമിൽ എസി ഓൺ ആക്കി വച്ചു. ടീച്ചർ പെട്ടെന്നുണർന്നാൽ എസിയിൽ പോയി കിടക്കാം എന്നുപറയാമെന്നുകരുതി. എന്നാൽ ടീച്ചർ ഉണരുന്ന മട്ടില്ല. കുറച്ചു നേരത്തിനു ശേഷം സോഫയുടെ പിൻഭാഗത്തേക്കു തിരിഞ്ഞു ചരിഞ്ഞുകിടന്നു ടീച്ചർ ഉറക്കം തുടർന്നു.
ഞാൻ പോയി എതിർവശത്തുള്ള സോഫയിൽ ചാരിക്കിടന്നു. പറ്റുമെങ്കിൽ അൽപനേരം ഉറങ്ങാമെന്നുകരുതി. എത്ര കിടന്നിട്ടും കണ്ണടച്ചിട്ടും ഏതു പോസിൽ കിടന്നിട്ടും എനിക്കുറക്കുവന്നില്ല. അങ്ങിനെ ഞാൻ ടീച്ചർ കിടക്കുന്നതുംനോക്കി സമയം കഴിച്ചുകൂട്ടി. ഇടക്ക് അടുക്കളയിൽ പോയി വെള്ളം കുടിക്കും. ഇടയ്ക്കു വാഷ്‌റൂമിൽ പോകും. അങ്ങിനെ സമയം ഒരു രണ്ടുമണിക്കൂറോളം കടന്നുപോയി.
ആദ്യത്തെ പകൽ
നേരം ഒരഞ്ചുമണിയായിക്കാണും. ടീച്ചർ ഉറക്കമുണർന്നു. പെട്ടെന്ന് സോഫയിൽ എഴുന്നേറ്റിരുന്നു.
“എന്തുറക്കാ ടീച്ചറേ.”
ടീച്ചർ ഒന്നും മിണ്ടുന്നില്ല.
“മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷായി വരൂ.” ഞാൻ പറഞ്ഞു.
ടീച്ചർക്ക് ഉറക്കമുണർന്നപ്പോൾ സ്ഥലം മാറിയത് പെട്ടെന്ന് ഓര്മവന്നില്ല എന്ന് തോന്നുന്നു. ടീച്ചർ എഴുന്നേറ്റു മെല്ലെ ബെഡ്‌റൂമിലേക്കുപോയി. വാതിൽ ലോക്കുചെയ്തു. ആടിയാടിയുള്ള ടീച്ചറുടെ നടത്തം കാണാൻ ഒരഴക്കുതന്നെ. ടീച്ചർ വരുന്നതും കാത്തു അക്ഷമനായി ഞാൻ സോഫയിൽ തന്നെയിരുന്നു. ഒരു പത്തുമിനിട്ടോളമായപ്പോൾ ടീച്ചർ തിരിച്ചുവന്നു.