“ഞാൻ ടിപ്പ് വച്ചിട്ടുണ്ട്.”
“ഭാരിച്ച ഒരു ബില്ലാണ് ഞാൻ അടച്ചിട്ടു പോന്നത്… അതിനു നന്ദിയൊന്നും കിട്ടിയില്ല.”
“അതുംകൂടിയാകും തന്നത്.”
“എന്നാൽ ഞാനതു ടീച്ചറുടെ അടുത്തുന്നു തിരിച്ചു വാങ്ങിക്കൊള്ളാം.”
“ഉം. ഇങ്ങുവാ…”
“വെറുതെയല്ല ആളുകൾ കുറവ്. വില അല്പം കൂടുതലാണ്. പക്ഷെ ഭക്ഷണം കൊള്ളാം.”
സംസാരിച്ചു ഞങ്ങൾ വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോഴേക്കും ഒരു മൂന്നുമണിയായിക്കാണും. രാവിലത്തെപോലെതന്നെ ലിഫ്റ്റിൽ നിന്നും പത്താംനിലയെത്തുംവരെ ഞാൻ ടീച്ചറെ നോക്കിക്കൊണ്ടേയിരുന്നു. എന്തോ അർത്ഥംവച്ച് ടീച്ചർ എന്നെയും നോക്കിക്കൊണ്ടേയിരുന്നു. ലിഫ്റ്റിൽനിന്നിറങ്ങുമ്പോൾ രണ്ടുപേരും മെല്ലെ കുലുങ്ങിചിരിച്ചു. ഒന്നും മിണ്ടാതെ ഞങ്ങൾ ഡോറിനടുത്തേക്കു നടന്നു. ഞാൻ ഡോർ തുറന്നു. ടീച്ചർ ആദ്യം അകത്തു കയറി. പിന്നാലെ ഞാനും. ടീച്ചർ നേരെ സോഫയിൽ പോയി വീണു. രണ്ടുപേരുടെയും ചെരിപ്പുകൾ ഞാൻ അകത്തേക്കെടുത്തുവച്ചു. സോഫയിൽ കിടന്നുകൊണ്ട് ചോദിച്ചു” “ഇവിടെ കിടന്നോട്ടെ?”
“വീടുമുഴുവൻ ടീച്ചറുടേതാണ്.”
താങ്ക്യൂ എന്നും പറഞ്ഞുകൊണ്ട് ടീച്ചർ സോഫയിൽ ചരിഞ്ഞുകിടന്നു. ഞാൻ റൂമിൽപോയി ഡ്രസ്സ് മാറ്റി ഒരു ബർമുഡയും ടി ഷിർട്ടുമിട്ട് ഓപ്പോസിറ്റ് സോഫയിൽ വന്നിരുന്നു. ടീച്ചർ മന്ദം മന്ദം ഉറക്കത്തിലേക്കു വഴുതിവീഴുകയാണ്. അല്പം നിരാശ തോന്നിയെങ്കിലും ഞാൻ മിണ്ടാതെ സോഫയിൽ ചാരിക്കിടന്നു. അല്പനേരത്തിനു ശേഷം ടീച്ചർ ഉറങ്ങിയെന്നു എനിക്കുമനസ്സിലായി. ടീച്ചറുടെ ശ്വാസമയക്കലും മുഖവും കനകളും കിടപ്പും കണ്ടാൽ ഉറങ്ങിയെന്നുറപ്പിക്കാം.