“എന്താ നോക്കുന്നേ?”
“ടീച്ചർ എന്തു ചെയ്യുന്നതും നോക്കി നില്ക്കാൻ ഒരഴകാ”
“എന്തിനാ ഇപ്പൊ ഈ സോപ്പിടൽ?”
“സോപിങ് അല്ല ടീച്ചറേ… സത്യം.”
“വേഗം കഴിക്കാൻ നോക്ക്”
“വേഗം കഴിച്ചിട്ടെന്താ അത്യാവശ്യം?”
“ചൂടാറുന്നതിനു മുമ്പ് കഴിക്കാം എന്നാണുദ്ദേശിച്ചതു.”
“ഇന്ന് ഒന്നും ചൂടാറില്ല ടീച്ചറേ…”
“വേണ്ട വേണ്ട”
“ഇന്നൊരു പ്രത്യേക ദിവസാ… ജീവിതത്തിൽ ആദ്യമായാ ഇത്ര സന്തോഷമുള്ളൊരു ദിവസം. ഞാനൊക്കെ എന്തൊരു പുണ്യം ചെയ്തിട്ടാണാവോ?”
“മനസ്സിൽ കളങ്കമില്ലാതിരിക്കുന്നതാണു കുട്ടാ ഏറ്റവും വല്യ പുണ്യം ചെയ്യൽ”
“ശരിയാ ടീച്ചറേ”
അങ്ങിനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു ഭക്ഷണം കഴിച്ചു തീർന്നു. വെയിറ്റർ വന്നു പാത്രങ്ങളെല്ലാം എടുത്തുകൊണ്ടുപോയി. ഞങ്ങൾ കൈ കഴുകി ബില്ലിനായി അവിടെത്തന്നെ വന്നിരുന്നു. അപ്പോഴേക്കും മേശ വൃത്തിയാക്കി വെയിറ്റർ രണ്ടു ഗ്ലാസ് വെള്ളം നിറച്ചുവച്ചിരിക്കുന്നു. റെസ്റ്ററെന്റിൽ വലിയ തിരക്കൊന്നുമില്ല. അങ്ങിങ്ങായി ടേബിളുകൾ ഒഴിഞ്ഞുകിടക്കുന്നു. നല്ല ആദിത്യ മര്യാദയുള്ള വെയിറ്റർ, ഞാൻ കരുതി. വീണ്ടും ബില് ബൂക്കുമായി വന്ന വെയിറ്റർ ചോദിച്ചു: ” മാഡം, ചായയോ കോഫിയോ വേണോ ?” വേണ്ട എന്ന് ടീച്ചർ മറുപടി പറഞ്ഞു. അദ്ദേഹം എനിക്ക് നേരെ നോക്കി. “എനിക്കൊരു കോഫി വിതൗട്ട് ഷുഗർ” ഞാൻ പറഞ്ഞു. “രണ്ടെണ്ണം.” ടീച്ചർ പറഞ്ഞു. “രണ്ടും വിതൗട്ടാണോ” വെയ്റ്റർ ചോദിച്ചു. അതേയെന്നു ടീച്ചർ പറഞ്ഞു. “ഷുവർ” എന്നും പറഞ്ഞു വെയ്റ്റർ തിരിച്ചുപോയി.
“മാഡത്തോട് മാത്രമേ വെയിറ്റർക്കു ഒരു കൂറുള്ളു. എന്നെ കണ്ടിട്ടേയില്ല. ചുരുങ്ങിയത് എന്നെ സാറെന്നെങ്കിലും വിളിക്കാമായിരുന്നു. ” ഞാൻ തമാശിച്ചു.