ടീച്ചർ ഒന്നും മിണ്ടാതെ എന്നെ നോക്കിക്കൊണ്ടേയിരിക്കുന്നു. കുറച്ചുനേരം എനിക്കൊന്നും പറയാൻ കിട്ടിയില്ല.
“ചേച്ചി ഇന്നു വരുമോ?”
“ഇല്ലെന്നു പറയാനാ ഇറങ്ങുന്നതിനു മുമ്പ് അവൾ വിളിച്ചത്.”
“ഓഹോ, എന്തു പറ്റി?”
“എന്തോ പേർസണൽ എമെർജൻസി എന്നു പറഞ്ഞു.”
“ടീച്ചർ ബാഗുമായി വന്നപ്പോഴേ എനിക്ക് തോന്നി.” ഞാനിതു പറഞ്ഞപ്പോഴേക്കും ഭക്ഷണമെത്തി. വൈറ്ററോട് ടീച്ചർ താങ്ക്സ് പറഞ്ഞു. എനിക്കില്ലാത്ത ഒരു ശീലം. ടീച്ചർ ഇങ്ങനെയാണ്. ഈ സൗമ്യമായ പെരുമാറ്റമാണ് ടീച്ചറുടെ ഭംഗികളിലൊന്ന്.
വെയ്റ്റർ പോയ ശേഷം ടീച്ചർ പറഞ്ഞു: “ബാഗ് നാട്ടിൽ പോകാനുള്ളതാണ്.”
“ഉം ഓക്കേ ഓക്കേ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ടീച്ചർ ചിരിച്ചു… ഭക്ഷണപാത്രങ്ങൾ അറേഞ്ച് ചെയ്തുകൊണ്ട്.
“കുറച്ചൊക്കെ എന്നെ പറ്റിക്കാം. ഒരു പരിധിക്കപ്പുറം പറ്റില്ല.”
“ഉം, സമ്മതിച്ചു.”
“അപ്പോ ലക്ഷ്‌മി ചേച്ചി വരുമെന്ന് പറഞ്ഞതെല്ലാം കള്ളമായിരുന്നല്ലേ?”
“ചുമ്മാ.”
“അപ്പോ ചേച്ചിയോടു ഇവിടെ തങ്ങുമെന്നു പറഞ്ഞിട്ടാണോ പോന്നത്?”
“ഒരു സൂചന കൊടുത്തിരുന്നു. അപ്പോൾ ഇവിടത്തെ അവസ്ഥ അറിയില്ലല്ലോ.”
“ചേച്ചി എന്താ വിചാരിക്കുക? ഇവിടെ ഞാൻ ഒറ്റക്കാണെന്നറിയില്ലേ?”
“അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം. നീ ആലോചിച്ചു കുഴങ്ങേണ്ട.”
“ഓക്കേ. ഞാൻ ചോദിച്ചു എന്നേയുള്ളൂ. നൂറു നൂറു സമ്മതം.”
രണ്ടുപേരും കഴിക്കാൻ തുടങ്ങി. ടീച്ചർ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ഒരഴകാണ്. ഭക്ഷണം കുഴക്കുന്നതും, എടുക്കുന്നതും വായിലേക്കിടുന്നതും എല്ലാം മുമ്പും ഞാൻ നോക്കിനിന്നിട്ടുണ്ട്. ഇപ്പോഴും അതെ… എത്ര കണ്ടാലും മതിവരില്ല. എല്ലാത്തിനും ഒരു പ്രത്യേക പ്രൗഢിപോലെയാണ്. ആരും നോക്കിനിന്നുപോകും.