മുനി ടീച്ചർ 6 [Decent]

Posted by

“ഓക്കേ. എവിടെ വച്ചു മീറ്റ് ചെയ്യാം?”

“ടീച്ചർ പറയൂ. നമുക്ക് ലാൽബാഗിൽ ആക്കിയാലോ?”

“ഓക്കേ. എങ്ങിനെ എത്തും അവിടെ?”

“മെട്രോ, ബസ് നമ്പർ എല്ലാം ഞാൻ പറഞ്ഞുതരാം. ഞാൻ മെസ്സേജ് അയക്കാം.”

“ഓക്കേ”. ഒമ്പതു മണിക്ക് മീറ്റ് ചെയ്യാം എന്നേറ്റു അധികം സംസാരിക്കാതെ ടീച്ചർ ഫോൺ വച്ചു.

വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ആ രാത്രി തള്ളിനീക്കിയത്. ടീച്ചറെ, അതും ലിസിമ്മയുടെ ശല്യമില്ലാതെ, ഒന്നു കാണാനും സംസാരിക്കാനും സാധിക്കുമല്ലോ എന്ന ആവേശത്തിലായിരുന്നു ഞാൻ. രാത്രി കുറെ നേരം എനിക്കുറക്കം വന്നില്ല. പിന്നെ എപ്പോഴോ, മൂന്നുമണിയെങ്കിലും ആയിക്കാണും, അറിയാതെ മയങ്ങിപ്പോയപ്പോൾ.

രാവിലെ അലാറം അടിക്കാതെതന്നെ ഞാൻ ഉറക്കമുണർന്നു. ഉണർന്നുകിടന്നു അല്പനേരത്തിനു ശേഷമാണ് ടീച്ചർ വരുന്നത് മനസിലേക്കോടിവന്നത്. പെട്ടെന്നാണ് സമയം എട്ടുമണി കഴിഞ്ഞെന്നു ഞാനറിഞ്ഞത്. ചാടി എഴുന്നേറ്റു ഞാൻ ബാത്റൂമിലേക്കോടി. രാവിലെ ഏഴുമണിക്ക് എണീക്കാൻ അലാറം വച്ചിരുന്നു. വൈകിയുറങ്ങിയതുകൊണ്ട് അലാറം അടിച്ചതറിഞ്ഞില്ല എന്നത് പിന്നീടാണെനിക്ക് മനസ്സിലായത്. ഓടിച്ചാടി ഞാൻ പെട്ടെന്ന് റെഡിയായി. ഒരു മണിക്കൂറെങ്കിലുമെടുക്കും ലാൽബാഗിലെത്താൻ. ടീച്ചർ എത്തുന്നതിനു മുമ്പു തന്നെ എത്താതിരുന്നാൽ മോശം തന്നെ. ടീച്ചറുടെ വിളി പ്രതീക്ഷിച്ചിരുന്നു ഞാൻ. അങ്ങോട്ട് വിളിച്ചില്ല. ഒരു എട്ടേ മുപ്പത്തായപ്പോൾ അതാ ടീച്ചറുടെ നമ്പറിൽ നിന്നും വിളി വരുന്നു.

“എന്നെ ഫ്രണ്ട് മെട്രോ സ്റ്റേഷനിൽ വിട്ടു. ഇനി അവിടെയെത്താൻ അര മണിക്കൂറോളം വേണം. ടിക്കറ്റ് എടുക്കാൻ നിൽക്കുവാ.”

Leave a Reply

Your email address will not be published. Required fields are marked *