ലഞ്ച് പുറത്തു നിന്നും
ടീച്ചർ സോഫയിൽ തന്നെ ഇരിപ്പുണ്ട്. അതേ ഡ്രെസ്സിൽ തന്നെ. “റെഡിയായോ?” എന്നെ കണ്ടയുടൻ ടീച്ചർ ചോദിച്ചു. “ഞാൻ റെഡിയായി.” ഞാൻ പറഞ്ഞു.
“എന്നാ പോകാം.”
“ടീച്ചർ ഡ്രസ്സ് മാറ്റുന്നില്ലേ?”
“ഈ ഡ്രസ്സ് പോരേ?”
“അയ്യോ, ഇതുപറ്റില്ല.”
“അതെന്താ?”
“അയ്യോ, ഞാൻ നേരത്തെ പറഞ്ഞില്ലേ… ഇത് പറ്റില്ല ടീച്ചറേ… പ്രത്യേകിച്ച് എൻറെ കൂടെയാവുമ്പോൾ ഇതു ചേരില്ല.”
“അതെന്താ?”
“ഒന്നാമത്തേത് ഇത് അൽപം എക്‌സ്പോസിംഗ് ടൈപ്പ് ആണ്. പിന്നെ ഞാൻ ടീച്ചരെക്കാളും യങ് അല്ലേ.”
“അതിനെന്താടാ?”
“അതൊക്കെയുണ്ട്. ഈ ഡ്രസ്സ് പറ്റില്ല.”
“എന്നാ ഞാൻ മാറ്റി വരാം. ഓക്കേ ആണോ? വൈകില്ലല്ലോ?”
“ഇല്ല, പ്ലീസ്” ഞാൻ പറഞ്ഞു.
ടീച്ചർ എന്നെ ഒന്ന് കളിയാക്കാനാണോ അതോ ശരിക്കും ഈ ഡ്രെസ്സിൽ പുറത്തുപോരാനാണോ ഡ്രസ്സ് മാറ്റാതെയിരുന്നത് എന്ന് എനിക്ക് മനസിലായില്ല. എന്നെ പറ്റികാനായിരിക്കും എന്നെനിക്ക് പിന്നീട് തോന്നി.. ഞാനെന്തു മണ്ടൻ. ടീച്ചർ വന്നപ്പോഴിട്ട ചുരിദാറിട്ട് ടീച്ചർ അഞ്ചുമിനിട്ടിൽ ഹാളിലെത്തി. “ഇതു തന്നെയാണോ ഇട്ടത്?”
“അയ്യോ, ഇനി ഇതും പറ്റില്ലേ?”
“അതല്ല, വന്നപ്പോൾ ഇട്ടതു തന്നെയല്ലേ എന്നാ ഉദ്ദേശിച്ചത്… വേറെ കൊണ്ടുവന്നിട്ടില്ലേ?”
“എന്റെ പെട്ടിയുടെ വലിപ്പം നീ കണ്ടതല്ലേ?”
“എന്നാൽ ഇവിടെ അലക്കിയിടാലോ.”
“വന്നിട്ട് ചെയ്യാം.”
“ഞാൻ ചെയ്യണോ?”
“വാഷിങ് മെഷീനില്ലേ?”
“എന്നാലും എന്റെ ഹെൽപ് വേണോന്നു ചോദിച്ചതാ.”
“ഉം… ഹെല്പ് വേണ്ടിവരുമ്പോൾ ചോദിക്കാം.” ചിരിച്ചുകൊണ്ട് എന്നെ അല്പം കളിയാക്കിയും കൊണ്ട് ടീച്ചർ പറഞ്ഞു.സംസാരിച്ചുകൊണ്ട് ഞങ്ങൾ പുറത്തിറങ്ങി. ലിഫ്റ്റിൽ നിന്നപ്പോൾ ഞാൻ ടീച്ചറോട് ചോദിച്ചു: “ശരിക്കും ആ ഡ്രസ്സ് ഇട്ടു പുറത്തുവരാനായിരുന്നോ പ്ലാൻ?”