“ഒന്ന് പോടാ. അതുതന്നെ ധാരാളം. പിന്നെ അച്ഛന്റെ റൂമല്ലേ ആൾക്കിഷ്ടപ്പെട്ടില്ലലോ?” അതിനു ഞാനൊന്നും മിണ്ടിയില്ല.
ബെഡ്‌റൂമിലേക്കിറങ്ങിയ ഞങ്ങൾ അവിടത്തെ പുതുപുത്തൻ കട്ടിലിലിരുന്നു. കട്ടിലിൽ ടീച്ചർ ചാരിയിരിക്കുന്നതും ടീച്ചറുടെ മടിയിൽ തലചായ്ച്ചു കിടക്കുന്നതുമെല്ലാം മനസ്സിൽ തെളിഞ്ഞുവന്നു. അടച്ചിട്ടിരുന്നതിലാണ് മുറിയിൽ ഒരു പഴകിയ ഗന്ധം നിറഞ്ഞിരിക്കുന്നു. ഒരുനാൾ ടീച്ചറുടെ കൂടെ ഈ റൂമിൽ കഴിയാൻ സാധിച്ചാൽ ഈ റൂമിനു ടീച്ചറുടെ ഗന്ധം വന്നുചേരുമെന്നു ഞാനോർത്തു.
വാഡ്രോബുകളെല്ലാം തുറന്നു കാണിച്ച ശേഷം ഞാൻ പുറത്തേക്കുള്ള ബാൽക്കണി മെല്ലെ കർട്ടൻ നീക്കി കാണിച്ചുകൊടുത്തു.
“തുറക്കേണ്ടല്ലേ?”
“ഉം. വേണ്ട.” ഇതും പറഞ്ഞു ഞാൻ മെല്ലെ ചിരിച്ചു. കിച്ചണിലെ ജനാലക്കരികിൽ നിന്നു മാറിനിൽക്കാൻ പറഞ്ഞത് ടീച്ചർ മറന്നിട്ടില്ല.
“അച്ഛൻ എത്ര തവണ ഇവിടെ നിന്നിട്ടുണ്ട്?”
“പത്തോളം തവണ വന്നിട്ടുണ്ട്. എല്ലാംകൂടി ഏകദേശമൊരു രണ്ടുമാസത്തോളം അച്ഛൻ ഇവിടെ താമസിച്ചിട്ടുണ്ടാകും.”
“വായനാപ്രിയനാണല്ലേ അച്ഛൻ?”
“അതേ. ഇവിടെയാകുമ്പോ പകുതിനേരവും വായന തന്നെയാവും.”
“കുട്ടനും കിട്ടിയിട്ടുണ്ടല്ലോ വായനാശീലം. ഒരുപാടു ബുക്കുകളുണ്ടല്ലോ ഷെൽഫിൽ”
“ഓഹ്, വല്ലപ്പോഴും. എനിക്കിഷ്ടാ. ഞാൻ പറഞ്ഞില്ലേ, ബോറിങ്ങാണിവിടെ. അപ്പൊ ബോറടി മാറ്റാൻ.. അച്ഛന്റേതു കണ്ടു ശീലിച്ചതാ.”
“വെരി ഗുഡ്.”
“ടീച്ചറും അല്പം വായനയുള്ള കൂട്ടത്തിലാണല്ലോ അല്ലെ?”
“ഉം, കോളേജിലായിരുന്നപ്പോഴൊക്കെ ഒരുപാടു വായിച്ചിരുന്നു.ഇപ്പോ ഒരുപാടു കുറവാ.”