“എന്നാലും.”
“അപ്പോൾ ഡ്രസ്സ് ഇഷ്ടായോ?”
“പറഞ്ഞല്ലോ… ഒരുപാടിഷ്ടായി. ടീച്ചർക്ക് ഇങ്ങോട്ടു വരാൻ തോന്നിയല്ലോ… അതുതന്നെ മതി എനിക്ക്.”
അതിനു ടീച്ചർ മറുപടിയൊന്നും പറഞ്ഞില്ല. അടുക്കളയിൽനിന്നും നടന്നു മെല്ലെ ഹാളിലേക്കുനീങ്ങി. ഞാനും ടീച്ചറുടെ പിന്നാലെ നടന്നു സോഫയിൽ പോയിരുന്നു. സോഫയിൽ വന്നിരുന്ന ടീച്ചർ എന്തോ ആലോചിക്കുന്ന പോലെ.
അല്പനേരത്തിനു ശേഷം ഞാൻ ചോദിച്ചു: “ലിസിമ്മ എന്താ പറഞ്ഞത്? അഡ്രസൊന്നും തന്നില്ല ?”
“പറ്റിയാൽ നിന്നെ പോയി കാണണം എന്നുപറഞ്ഞു. ഒരു പൊതി ഉണ്ണിയപ്പവും തന്നുവിട്ടിട്ടുണ്ട്. നല്ല സ്നേഹണല്ലോ മോനോട്.”
“എന്നിട്ടെവിടെ?” ഞാൻ ചോദിച്ചു. രണ്ടാമത്തെ കമെന്റിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
“അതു ഞാനും ലക്ഷ്മിയും ഒരു വഴിക്കാക്കി.”
“ഉം, സാരല്യ. എന്നാലും ടീച്ചർ വന്നല്ലോ. അതുമതി.”
വീട്ടിൽനിന്നും സംസാരിച്ചപ്പോലെ തന്നെയാണ് ടീച്ചർ ഇപ്പോഴും പെരുമാറുന്നത്. ഒരകൽച്ച സൂക്ഷിക്കുന്ന പോലെ. എന്നോടൽപ്പം അടുക്കാനോ കൂടുതൽ ഇഷ്ടത്തോടെ പെരുമാറാനോ ടീച്ചർ വരുന്നില്ല. ടീച്ചർക്ക് ഒന്നിനും ഒരു തിരക്കില്ലാത്തപോലെ. സോഫയിലോ അടുക്കളയിലോ ഒക്കെ ആകുമ്പോൾ ടീച്ചർ ഇപ്പോ എന്റെ അടുത്തുവരും എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ അങ്ങോട്ട് പോകാനും പേടി. ഇനി ഇഷ്ടമാകാതെ ആകെ കുളമാക്കേണ്ട എന്ന് മനസ്സു പറഞ്ഞുകൊണ്ടേയിരുന്നു. ഇത്തരത്തിൽ നിന്ന് ഇന്നു വൈകുന്നേരം തന്നെ തിരിച്ചുപോയാൽ ആ നഷ്ടം ജീവിതത്തിലൊരിക്കലും നികത്താനാവില്ല. എന്താണാവോ ടീച്ചർക്ക് ഒരു തിരക്കുമില്ലാത്തത്!! ഞാൻ ഓരോന്നാലോചിച്ചു. ഇന്ന് അവിടെയെങ്ങാനും നിൽക്കുമോ… അങ്ങിനെയാലോചിക്കുമ്പോൾ തന്നെ എന്റെ ശരീരത്തിൽ മുഴുവൻ ഒരു കുളിരുപടരാനും ഹൃദയം പടപടാന്നിടിക്കാനും തുടങ്ങും.